pc-george-rekha-sarma

ന്യൂഡൽഹി: പി.സി.ജോർജിനെ പാഠം പഠിപ്പിക്കാനൊരുങ്ങി ദേശീയ വനിതാ കമ്മിഷൻ. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് ചികിത്സ കഴിഞ്ഞ് എത്തിയാലുടൻ കേരളത്തിലെത്തി അദ്ദേഹത്തെ കാണുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ വ്യക്തമാക്കി. പരാതിക്കാരിയായ കന്യാസ്‌ത്രീയെയും ഒപ്പും കൂട്ടുമെന്ന് രേഖാ ശർമ്മ വ്യക്തമാക്കി.

ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ കന്യാസ്‌ത്രീക്കെതിരെ കടുത്ത അധിക്ഷേപമാണ് പി.സി.ജോർജ് നടത്തിയത്. ഇതിനെ തുടർന്ന് പി.സിക്കെതിരെ വൻ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. കമ്മിഷന് മുന്നിൽ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാൻ രേഖാ ശർമ്മ ജോർജിന് സമൻസ് അയച്ചിരുന്നു.

എന്നാൽ ഇതിനെ പരിഹസിക്കുകയാണ് പി.സി.ജോർജ് ചെയ്‌തത്. യാത്രാ ബത്ത നൽകിയാൽ വരാമെന്നും അല്ലെങ്കിൽ തന്നെ കേരളത്തിൽ വന്ന് കാണണമെന്നുമായിരുന്നു പി.സിയുടെ മറുപടി.