sachin-sri-reddy

ശ്രീ റെഡ്ഡി എന്നു കേട്ടാൽ താരങ്ങളും സംവിധായകരുമടക്കം പല തെന്നിന്ത്യൻ സിനിമാ പ്രവർത്തരും ഇപ്പോഴൊന്ന് ഞെട്ടും. പല പ്രമുഖർക്കെതിരെയും കടുത്ത ലൈംഗിക ആരോപണമാണ് ശ്രീ റെഡ്ഡി പലപ്പോഴായി പുറത്തു വിട്ടത്. എന്നാൽ ഇപ്പോഴിതാ അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് 'ക്രിക്കറ്റ് ദൈവം' സച്ചിൻ തെണ്ടുൽക്കർക്കെതിരെയും ആരോപണ ശരമെറിഞ്ഞിരിക്കുകയാണ് ശ്രീ.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിനെതിരേ ശ്രീ റെഡ്ഡി ആരോപണമുന്നയിച്ചിരിക്കുന്നത്. 'സച്ചിൻ തെണ്ടുൽക്കാരൻ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദിൽ വന്ന സമയത്ത് 'ചാർമിംഗ് (സുന്ദരി) ആയ പെൺകുട്ടിയുമായി റൊമാൻസിൽ ഏർപ്പെട്ടു. സമൂഹത്തിൽ ഉന്നത സ്ഥാനമുള്ള ചാമുണ്ഡേശ്വര സ്വാമിയാണ് ഇവർക്ക് നടുവിൽ നിന്ന് പ്രവർത്തിച്ചത്. വലിയ വ്യക്തികൾക്ക് നന്നായി കളിക്കാനറിയാം. ഞാൻ ഉദ്ദേശിച്ചത് പ്രണയമാണ്' -ശ്രീ റെഡ്ഡിയുടെ കുറിപ്പിൽ പറയുന്നു.

 

 

 

 

സച്ചിനെയും നടി ചാർമിയെയുമാണ് ശ്രീ റെഡ്ഡി ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. ആന്ധ്രയുടെ മുൻ ആഭ്യന്തര ക്രിക്കറ്റ് താരം ചാമുണ്ഡേശ്വർ നാഥിന്റെ പേരിന് പകരം ചാമുണ്ഡേശ്വർ സ്വാമി എന്നാണ് പോസ്‌റ്റിലുള്ളത്.

കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സച്ചിൻ ഹൈദരാബാദിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഈ ചടങ്ങിൽ ചാർമിയും ചാമുണ്ഡേശ്വർ നാഥും പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ശ്രീ റെഡ്ഡിയുടെ ആരോപണമെന്നാണ് സൂചന.