aloo-tikki-chaat

ചേ​രു​വ​കൾ
ഉ​രു​ള​ക്കി​ഴ​ങ്ങ് - 5 എ​ണ്ണം, പു​ഴു​ങ്ങി ഉ​ട​ച്ച​ത്
സ​വാള - 2 എ​ണ്ണം, പൊ​ടി​യാ​യ​രി​ഞ്ഞ​ത്.
പ​ച്ച​മു​ള​ക് - 2 എ​ണ്ണം, അ​രി നീ​ക്കി​യ​രി​ഞ്ഞ​ത്.
കോൺ​ഫ്ളോർ - 2 ടേ​ബിൾ സ്‌​പൂൺ
ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
എ​ണ്ണ - വ​റു​ക്കാൻ.
നാ​ര​ങ്ങാ​നീ​ര് - 1 ടീ.​സ്‌​പൂൺ
സ്റ്റ​ഫിം​ഗി​ന്
ക​ട​ല​പ​രി​പ്പ് - 4 ടേ​ബിൾ സ്‌​പൂൺ
ഗ​രം മ​സാ​ല​പ്പൊ​ടി - അര ടേ​ബിൾ​സ്‌​പൂൺ
ഡ്രൈ മാം​ഗോ പൗ​ഡർ - അര ടീ​സ്‌​പൂൺ
മു​ള​കു​പൊ​ടി - അര ടീ​സ്‌​പൂൺ
ഉ​പ്പ് - പാ​ക​ത്തി​ന്

ത​യ്യാ​റാ​ക്കു​ന്ന​വി​ധം
ക​ട​ല​പ​രി​പ്പ് ര​ണ്ടു​മ​ണി​ക്കൂർ വെ​ള്ള​ത്തിൽ ഇ​ട്ട് വ​യ്‌​ക്ക​ണം. ഇ​നി​യി​ത് പ്ര​ഷർ കു​ക്ക് ചെ​യ്ത് എ​ടു​ക്കു​ക. അ​ധി​ക​മു​ള്ള വെ​ള്ളം ഊ​റ്റി​മാ​റ്റു​ക. വേ​വി​ച്ച ക​ട​ല​പ്പ​രി​പ്പ്, ഡ്രൈ മാം​ഗോ പൗ​ഡർ, ഗ​രം​മ​സാ​ല​പ്പൊ​ടി, മു​ള​കു​പൊ​ടി എ​ന്നിവ ഒ​രു ബൗ​ളിൽ ഇ​ടു​ക. ചെ​റു​താ​യൊ​ന്ന് ഉ​ട​യ്‌​ക്കു​ക, സ​വാ​ള, പ​ച്ച​മു​ള​ക്, കോൺ​ഫ്ളോർ,​നാ​രാ​ങ്ങാ​നീ​ര്, ഉ​പ്പ് എ​ന്നിവ ചേർ​ത്ത് ന​ന്നാ​യി​ള​ക്കു​ക. ഇ​ത് 16 സ​മ​ഭാ​ഗ​ങ്ങൾ ആ​ക്കു​ക. ചെ​റു ഉ​രു​ള​കൾ ആ​ക്കി ഒ​ന്ന​മർ​ത്തി വ​യ്‌​ക്കു​ക. മൂ​ന്നിൽ ഒ​ന്ന് ക​നം ഉ​യാ​യി​രി​ക്ക​ണം ടി​ക്കി​ക്ക്. ഇ​നി സ്റ്റ​ഫിം​ഗിൽ 1​-2 ടീ​സ്പൂൺ എ​ടു​ത്ത് ടി​ക്കി​യു​ടെ മ​ദ്ധ്യ​ത്താ​യി വി​ള​മ്പു​ക. അ​രി​കു​കൾ മ​ദ്ധ്യ​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന് ചെ​റു​താ​യൊ​ന്ന​മർ​ത്തു​ക. എ​ല്ലാം ഇ​തു​പോ​ലെ ത​യ്യാ​റാ​ക്കു​ക. ഒ​രു നോൺ​സ്റ്റി​ക്ക് ഫ്രൈയിം​ഗ് പാൻ ചൂ​ടാ​ക്കി 2 ടീ​സ്‌​പൂൺ എ​ണ്ണ​യൊ​ഴി​ച്ച് ചൂ​ടാ​ക്കി 6​-8 ടി​ക്കി​കൾ നി​ര​ത്തി ചെ​റു​തീ​യിൽ വ​ച്ച് വ​റ​ുത്ത് കോ​രു​ക. ബ്രൗൺ നി​റ​മാ​യി​രി​ക്ക​ണം. ഇവ ഒ​രു പ്ളേ​റ്റി​ലേ​ക്ക് മാ​റ്റു​ക. എ​ല്ലാ ടി​ക്കി​ക​ളും ഇ​തേ​മാ​തി​രി ത​യ്യാ​റാ​ക്കു​ക.

വി​ള​മ്പു​ന്ന രീ​തി
2​-3 ടി​ക്കി​കൾ ഒ​രു പ്ളേ​റ്റിൽ വ​യ്‌​ക്കു​ക. മീ​തെ ച​ട്നി​യിൽ കു​റ​ച്ച് വി​ള​മ്പു​ക. മീ​തെ സ​വാള പൊ​ടി​യാ​യ​രി​ഞ്ഞ​ത്, സേ​വ് എ​ന്നിവ വി​ത​റു​ക.​ര​ണ്ടു​ടീ​സ്‌​പൂൺ തൈ​ര് ത​ളി​ക്കു​ക, മു​ള​കു​പൊ​ടി മീ​തെ വി​ത​റു​ക. ഉ​ടൻ വി​ള​മ്പു​ക.