loknath-behra,

കേരളത്തിലെ പൊലീസ് സേനയുടെ തവവനായ ലോക്നാഥ് ബഹ്റ ഐ. പി. എസ് രാജ്യത്തെ മികച്ച അന്വേഷണ ഏജൻസിയായ സി.ബി.ഐ, എൻ.ഐ.എ എന്നിവയിൽ പ്രവർത്തിച്ച് മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്തയാളാണ്. അതേസമയം ഇപ്പോൾ കേരളത്തിലെ പൊലീസ് സർവ്വീസിലേക്ക് മടങ്ങിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ അസംതൃപ്തിയുള്ളവർ ഏറെയാണ്. എന്നാൽ യഥാർത്ഥത്തിൽ ആരാണ് ലോക്നാഥ് ബഹ്റയെന്ന് കുറിക്കുകയാണ് മാദ്ധ്യമപ്രവർത്തക സുനിത ദേവദാസ്. അദ്ദേഹം അന്വേഷിച്ച രാജ്യം ചർച്ച ചെയ്ത പത്ത് കേസുകളുടെ വിവരങ്ങളും അവർ ഫേയ്സ്ബുക്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്.

മുംബൈ ഭീകരാക്രമണം ഉൾപ്പെടെയുള്ള കേസിലെ അന്വേഷണ മികവിന് 2009ൽ രാഷ്ട്രപതിയുടെ പ്രത്യേക മെഡൽ ലഭിച്ച ലോക്നാഥ് ബഹ്റയ്ക്ക് ഇപ്പോൾ എന്ത് പറ്റിയെന്ന് സുനിത ദേവദാസ് ചോദിക്കുന്നു. വിമർശകരെ പോലും ഞെട്ടിപ്പിക്കുന്ന സർവ്വീസ് ഹിസ്റ്ററിയുള്ളയാളാണ് ബഹ്റയെന്നും പിന്നെയെന്തിന് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നുവെന്നും അവർ ചോദിക്കുന്നു.


കേരള ഡി ജി പി ആയപ്പോൾ ലോക്നാഥ് ബഹ്റക്ക് എന്ത് പറ്റി ?

സി.ബി.ഐ, ദേശീയ സുരക്ഷാ ഏജൻസി എൻ.ഐ.എ എന്നിവയിൽ മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത വ്യക്തിയാണ് ബെഹ്റ. മുംബൈ ഭീകരാക്രമണം ഉൾപ്പെടെയുള്ള കേസ് അന്വേഷണ മികവിന് 2009ൽ രാഷ്ട്രപതിയുടെ പ്രത്യേക മെഡലും ലഭിച്ചു.

ബെഹ്റ മികച്ച അന്വേഷണ ഉദ്യോഗസ്ഥനായ കേസുകൾ

1 . 1999ൽ രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ഗ്രെഹാം സ്‌റ്റെയിന്റേയും ഹിന്ദി കവയത്രി മധുമിതാ ശുക്ലയൂടെ കൊല

2 . ഗുജറാത്ത് മന്ത്രിയായിരുന്ന ഹിരൺ പാണ്ഡ്യയുടെ കൊല

3 . 1992ലെ ബാബ്റി മസ്ജിദ് തകർക്കൽ കേസിന്റെ മേൽനോട്ട ചുമതല

4 . ഡേവിഡ് കോൾമാൻ ഹെഡ്ലിയെന്ന അന്താരാഷ്ട്ര ഭീകരനെ ചോദ്യം ചെയ്യാൻ അമേരിക്കയിലേക്ക് ഇന്ത്യ അയച്ചു

5 . സൈബർ ലോകത്ത് തീവ്രവാദികൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിരീക്ഷണങ്ങളിലൂടെ കണ്ടെത്തി

6 . ഇന്ത്യയിലെ തീവ്രവാദികൾക്ക് പണം ഒഴുകുന്ന വഴികൾ കണ്ടെത്തി

7 . ഖാണ്ഡഹാർ വിമാന റാഞ്ചൽ

8 . അമേരിക്കൻ അന്വേഷണ രീതിയുടെ സാധ്യതകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

9 . പ്രതികളെ ചോദ്യം ചെയ്യുന്നതിന് അത്യാധുനിക സംവിധാനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് ഉപയോഗിച്ചു

10 .കുറ്റന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും ഗതാഗത നിയന്ത്രണത്തിലും സൈബർ ക്രൈമിലും ആധുനിക സാങ്കേതിക വിദ്യകൾ നടപ്പാക്കി.

ഇതിനൊപ്പം വലിയൊരു വിവാദ പരാമർശവും ബഹ്റയുടേതായുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊലപ്പെടുത്താനെത്തിയ ലഷ്‌കർ ഭീകരയായിരുന്നു ഇസ്രത്ത് ജഹാനെന്ന എൻഐഎ റിപ്പോർട്ട് സിബിഐ ഉദ്യോഗസ്ഥർ അവഗണിക്കുകയായിരുന്നെന്ന് ലോക്നാഥ് ബെഹ്ര പറഞ്ഞതാണ് ആ വിവാദ പരാമർശം.
അങ്ങനെയാണ് ബഹ്റക്ക് സംഘപരിവാർ രാഷ്ട്രീയചായ്വ് രാഷ്ട്രീയ ലോകം ആരോപിക്കാൻ തുടങ്ങിയത്.

വിമർശകരെ പോലും ഞെട്ടിപ്പിക്കുന്ന സർവ്വീസ് ഹിസ്റ്ററിയുള്ള ബഹ്റക്ക് എന്താണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്ര് ചെയ്യാൻ മടി ? തീവ്രവാദികളെ പോലും ഭയമില്ലാത്ത ബെഹ്റ എന്തിനാണ് ഫ്രാങ്കോയെ ഭയക്കുന്നത് ? ഫ്രാങ്കോയെ അടിയന്തിരമായി അറസ്റ്റ് ചെയ്യാൻ സർക്കാർ ബഹ്റക്ക് ഉത്തരവ് നൽകണം. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം നേരത്തെ.