iphone-xs

ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഐഫോൺ സീരിസിലെ പുതിയ അതിഥിയെ കഴിഞ്ഞ ദിവസം ആപ്പിൾ കമ്പനി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. ബഡ്‌ജറ്റ് വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന ഐഫോൺ ടെൺ ആർ ഉൾപ്പെടെ മൂന്ന് മോഡലുകളാണ് ആപ്പിൾ പുറത്തിറക്കിയത്. ഡ്യൂവൽ സിമ്മിൽ പ്രവർത്തിക്കുന്ന ഐഫോൺ ടെൺ എസ്, ഐഫോൺ ടെൺ എസ് മാക്‌സ് എന്നിവയ്‌ക്കൊപ്പം അടുത്ത തലമുറയിൽ പെട്ട ആപ്പിൾ വാച്ചും കാലിഫോർണിയയിലെ സ്‌റ്റീവ് ജോബ്‌സ് പാർക്കിൽ ഇന്ത്യൻ സമയം ബുധനാഴ്‌ച 10.30ന് കമ്പനി സി.ഇ.ഒ. ടിം കുക്ക്, സി.ഒ.ഒ. ജെഫ് വില്യംസ് എന്നിവർ ചേർന്ന് പരിചയപ്പെടുത്തി.

i-phone-xr

ഐഫോൺ ടെൺ ആർ
2018ൽ ആപ്പിൾ പുറത്തിറക്കിയ ഏറ്റവും വിലകുറഞ്ഞ ഐഫോൺ
6.1ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ, ഫെയ്സ് ഐ.ഡി സംവിധാനം
64, 128,254 ജിബി സ്‌റ്റോറേജ് ഒപ്‌‌ഷനുകളിൽ മൂന്ന് വേരിയന്റുകൾ
നീല, കോറൽ, മഞ്ഞ, വെള്ള, കറുപ്പ്, പ്രോജക്‌ട് റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാകും
7 എം.പി ഫ്രണ്ട് കാമറ, 12 എം.പി ബാക്ക് കാമറ
 എ12 ബയോണിക് പ്രോസസർ, ഐ.ഒ.എസ് 12 ഓപ്പറേറ്റിംഗ് സിസ്‌റ്റം, 3 ജി.ബി റാം
ഇന്ത്യയിലെ വില (നിലവിലെ വിനിമയ നിരക്ക് അനുസരിച്ച്): 54,000

ഐഫോൺ ടെൺ എസ്
5.8 ഇഞ്ച് ഡിസ്‌പ്ലേ
64, 128,254,526 ജി.ബി സ്‌റ്റോറേജ് ഒപ്‌‌ഷനുകളിൽ നാല് വേരിയന്റുകൾ
എ12 ബയോണിക് 7 നാനോ മീറ്റർ ചിപ്പ് പ്രോസസർ, ഐ.ഒ.എസ് 12 ഓപ്പറേറ്റിംഗ് സിസ്‌റ്റം, 4 ജി.ബി റാം
സിൽവർ, ബ്ലാക്ക്, ഗോൾഡ് എന്നീ നിറങ്ങളിൽ
ഇന്ത്യയിലെ വില (നിലവിലെ വിനിമയ നിരക്ക് അനുസരിച്ച്): 71,740 രൂപ

ഐഫോൺ ടെൺ എസ് മാ‌ക്സ്
ഐഫോൺ ചരിത്രത്തിലെ ഏറ്റവും വലിയ ഡിസ്‌പ്ലേയുള്ള ഫോൺ, 6.5ഇഞ്ച് എ.എം.ഒ.എൽ.ഇ.ഡി
64, 128,254,526 ജി.ബി സ്‌റ്റോറേജ് ഒപ്‌‌ഷനുകളിൽ നാല് വേരിയന്റുകൾ
സ്‌പെയ്സ് ഗ്രേ, സിൽവർ, ഗോൾഡ് നിറങ്ങളിൽ
എ12 ബയോണിക് 7 പ്രോസസർ, ഐ.ഒ.എസ് 12 ഓപ്പറേറ്റിംഗ് സിസ്‌റ്റം, 4 ജി.ബി റാം
ഇന്ത്യയിലെ വില (നിലവിലെ വിനിമയ നിരക്ക് അനുസരിച്ച്): 79,000 രൂപ

aplle-watch

ആപ്പിൾ വാച്ച് സീരിസ്
ഇ.സി.ജി. പരിശോധിക്കാനുള്ള സംവിധാനമുള്ള ലോകത്തിലെ ആദ്യ വാച്ച്.
പിന്നിൽ ഘടിപ്പിച്ച ഇലക്ട്രോഡിലൂടെ വാച്ച് ഇലക്ട്രോ കാർഡിയോഗ്രാമായി പ്രവർത്തിക്കും.
ഹൃദയമിടിപ്പ് കുറഞ്ഞാലും ഹൃദയതാളത്തിൽ  അസാധാരണത്വമുണ്ടായാലും മുന്നറിയിപ്പ് തരാനുള്ള ഫീച്ചറുകൾ
പഴയ മോഡലിൽനിന്ന് 30 ശതമാനം വലുപ്പം കൂടിയ സ്‌ക്രീൻ
വേഗമേറിയ 64 ബിറ്റ് ഡ്യുവൽ കോർ പ്രോസസർ
വില - 399 ഡോളർ (28,262 രൂപ), 499 ഡോളര്‍ (35,871 രൂപ)
ഈ മാസം 14 മുതൽ പ്രീ ഓർഡർ ചെയ്യാം