dileep-nambi-narayanan

നീതി തേടിയുള്ള പോരാട്ടത്തിൽ തനിക്ക് മാർഗദീപമാണ് ഐ.എസ്.ആർ.ഒ മുൻ ശാസ്‌ത്രജ്ഞൻ നമ്പി നാരായണനെന്ന് നടൻ ദിലീപ്. ഫേസ്ബുക്ക് പേജിലൂടെയാണ് സുപ്രീം കോടതി വിധിയിൽ നമ്പി നാരായണനെ അഭിനന്ദിച്ചും, തന്റെ നയം വ്യക്തമാക്കിയും ദിലീപ് രംഗത്തെത്തിയത്.

'അഭിനന്ദനങ്ങൾ നമ്പി നാരായണൻ സർ, നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ്‌ മാർഗ ദീപമായ്‌ പ്രകാശിക്കും' -ഇതായിരുന്നു ദിലീപിന്റെ വാക്കുകൾ.

 

 

ഐ.എസ്.ആർ.ഒ ചാരക്കേസിൽ തന്നെ കുടുക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ ഹർജിയിൽ ഇന്നലെയാണ് കോടതി വിധി പ്രസ്‌താവിച്ചത്. സർക്കാർ 50 ലക്ഷം നഷ്‌ടപരിഹാരമായി നമ്പി നാരായണന് നൽകണമെന്നായിരുന്നു കോടതി വിധി.