പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതു മുതൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വിഷയമാണ് മോഹൻലാലിന്റെ രാഷ്‌ട്രീയ പ്രവേശം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോഹൻലാൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്‌തു കഴിഞ്ഞു. വരും ദിവസങ്ങളിൽ മാത്രമെ ഇതു സംബന്ധിച്ച് ഒരു പൂർണ ചിത്രം ലഭ്യമാവുകയുള്ളു.
എന്നാൽ സിനിമയിൽ തന്റെ ആരാധകരുടെ ആഗ്രഹം മോഹൻലാൽ സാധ്യമാക്കാൻ പോവുകയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിൽ രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ ആണ് ലാൽ എത്തുന്നത്. ഇതിന് പുറമെ സൂര്യയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും രാഷ്‌ട്രീയക്കാരന്റെ വേഷത്തിൽ തന്നെയാണ് സൂപ്പർ താരം. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനിൽ പുരോഗമിക്കുകയാണ്.