husband-toungue

ന്യൂഡൽഹി: സൗന്ദര്യം ഇല്ലെന്ന കാരണത്താൽ ഭർത്താവിന്റെ നാവ് ഭാര്യ ചുംബിക്കുന്നതിനിടെ കടിച്ചെടുത്തു. ഡൽഹിയിലെ റൻഹോള മേഖലയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.എട്ട് മാസം ഗർഭിണിയായ യുവതിയാണ് 22കാരനായ ഭർത്താവിന്റെ നാവ് പകുതിയോളം കടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് യുവതിക്കെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവിന്റെ സൗന്ദര്യക്കുറവ് കാരണം യുവതി സന്തോഷവതിയായിരുന്നില്ലെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു. ഇക്കാരണവും പറഞ്ഞ് ഇവർ തമ്മിൽ എപ്പോഴും വഴിക്കിടാറുണ്ടായിരുന്നു. തുടർന്ന് ശനിയാഴ്ച ഭാര്യ ചുംബിക്കുന്നതിനിടെ ഭർത്താവിന്റെ നാവിന്റെ പകുതിയോളം ഭാഗം കടിച്ചെടുക്കുകയായിരുന്നു.

നാവിന്റെ പകുതി ഭാഗവും നഷ്ടപ്പെട്ട യുവാവ് ഇപ്പോൾ അടുത്തുള്ള ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ്. ഇയാളുടെ സംസാരശേഷി വീണ്ടെടുക്കാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ അറിയിച്ചു. യുവാവിന്റെ പിതാവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2016ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.