kumari-beena
kumari beena

 

 

 

തിരുവനന്തപുരം: കേരളം മുഴുവൻ കടലീപ്പോയാലും കാറിന്റെ ലോണും ചിട്ടിയും തീർന്ന ശേഷമെ ദുരിതാശ്വാസത്തിന് നൽകൂവെന്ന പൊലീസ് ആസ്ഥാനത്തെ 'വിവാദ സൂപ്രണ്ട്' കുമാരി ബീനയുടെ ഫേസ്ബുക്ക് പോസ്‌റ്റ് വിവാദമാകുന്നു. സെൻകുമാർ ഡി.ജി.പി ആയിരുന്ന സമയത്ത് സ്ഥലം മാറ്റ വിവാദത്തെ തുടർന്നാണ് ബീന ശ്രദ്ധിക്കപ്പെടുന്നത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'11 ജില്ലയല്ല കേരളം മുഴുവൻ കടലീപ്പോയാലും എന്റെ വീടിന്റേം കാറിന്റേം ലോണും ചിട്ടി ഗഡുക്കളും തീർന്ന ശേഷമേ പത്തു പൈസ ദുരിതാശ്വാസത്തിനു കൊടുക്കൂ. ആറ്റുകാലമ്മച്ചിയാണേ സത്യം സത്യം സത്യം. വെള്ളെപ്പൊക്കം ഒരു പത്തു കൊല്ലം കഴിഞ്ഞു വന്നു നോക്കട്ട്. അപ്പോ ഞാൻ വാരിക്കോരി കൊടുക്കും. ആറ്റുകാലമ്മച്ചിയാണേ സത്യം.'

സെൻകുമാർ ഡി.ജി.പി ആയി തിരിച്ചെത്തിയപ്പോൾ പൊലീസ് ആസ്ഥാനത്തെ രഹസ്യ വകുപ്പായ ടി ബ്രാഞ്ചിൽ നിന്ന് ബീനയെ മാറ്റാൻ ശ്രമം നടത്തിയെങ്കിലും നടന്നിരുന്നില്ല. തുടർന്ന് ലോക്‌നാഥ് വന്നപ്പോഴും ബീന തുടരുകയായിരുന്നു.