petrol-price
petrol

 

വിരാമമില്ലാത്ത വാചകം പോലെയാണ് ഇപ്പോൾ രാജ്യത്തെ ഇന്ധന വില. എവിടെയും സ്റ്റോപ്പില്ലാതെ മുന്നോട്ട് തന്നെ കുതിക്കുകയാണ് പെട്രോൾ, ഡീസൽ വില. രാജ്യത്ത് ആദ്യമായി മുംബയിൽ പെട്രോൾ വില ലീറ്ററിന് 90 രൂപയ്‌ക്ക് മുകളിലായി. 90.08 രൂപയാണ് മുംബയിൽ ഇന്ന് പെട്രോൾവില. ഡീസലിന് 78.58 രൂപയും.

ഡീസലിന് ആറ് പൈസയും പെട്രോളിന് 11 പൈസയുമാണ് ഇന്ന് കൂടിയത്.ഡൽഹിയിൽ 82.72 രൂപയാണ് പെട്രോൾ വില. ഡീസലിന് 74.02 രൂപ. തിരുവനന്തപുരത്ത് 85.88 രൂപയും ഡീസലിന് 79.13 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ 84.83 രൂപയും ഡീസലിന് 78.06രൂപയുമായി.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ സർക്കാരുകൾ ഇന്ധനവിലയിൽ ഇളവു വരുത്തിയിരുന്നു. എന്നാൽ ഒരു രൂപ പോലും നികുതിയിനത്തിൽ കുറയ്‌ക്കാൻ കഴിയില്ല എന്ന സമീപനമാണ് കേരളം സ്വീകരിച്ചിരിക്കുന്നത്.