തന്നെ അസ്വസ്ഥമാക്കിയ ചില വാർത്തകളെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം സണ്ണിലിയോൺ. ഒരേസമയം വിവാഹമോചിതയാകുന്നുവെന്നും ഗർഭിണിയാണെന്നുമുള്ള വാർത്തയാണ് തന്നെ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തിയതെന്ന് സണ്ണി ലിയോൺ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി ഇക്കാര്യം വ്യക്തമാക്കിയത്.
'ഞാനും ഡാനിയലും വിവാഹമോചിതരാകുന്നു എന്ന വാർത്തയാണ് ആദ്യം കേട്ടത്. അതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് ആ ദിവസം തന്നെ മാറ്റൊരു വാർത്ത വന്നു, ഞാൻ ഗർഭിണിയാണെന്ന്. എന്നെയും ഡാനിയലിനെയും ഏറ്റവും കൂടുതൽ അസ്വസ്ഥരാക്കിയ രണ്ട് വാർത്തകളായിരുന്നു അത്. വിവാമോചിതരാകുന്നെന്ന വാർത്ത കേട്ട് ഡാനിയലിന്റെ അമ്മ വിളിച്ച് കാര്യം തിരക്കുകയും ചെയ്തിരുന്നു"- സണ്ണി ലിയോൺ പറഞ്ഞു.
ഗെയിം ഓഫ് ത്രോൺസിൽ അഭിനയിക്കാൻ അവസരം എന്നപേരിൽ വന്ന ഒരു സന്ദേശവും ഞെട്ടിച്ചു. സന്തോഷത്തോടെ ലിങ്ക് ഓപ്പൺ ചെയ്തപ്പോഴാണ് മനസിലായത്, അത് വ്യാജമായിരുന്നു എന്ന്, സണ്ണി പറയുന്നു.