o-rajagopal
rajagopal

 

പാലക്കാട്: മുതിർന്ന നേതാവും എം.എൽ.എയുമായ ഒ.രാജഗോപാലിന്റെ ജീവിതം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബി.ജെ.പി അഖിലേന്ത്യ ജനറൽ സെക്രട്ടറി മുരളീധർ റാവു. രാജഗോപാലിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് നടന്ന പരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് റാവു ഇക്കാര്യം വ്യക്തമാക്കിയത്.

രാഷ്ട്രീയ പ്രവർത്തനം ആധ്യാത്മിക പ്രവർത്തനംപോലെ കണ്ടിരുന്ന വ്യക്തിയാണ് ഒ.രാജഗോപാലെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതം പാഠ്യവിഷയമാക്കണെമെന്നും മുരളീധർ റാവു വ്യക്തമാക്കി. സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിന്റെ സൂര്യതേജസാണ് ഒ.രാജഗോപാലെന്ന് മഹാരാഷ്‌ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ പറഞ്ഞു. ചടങ്ങിൽ സംസ്ഥാനത്തെ ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ പങ്കെടുത്തു.