mea

 ഹൂസ്റ്റൺ: മലയാളി എൻജിനിയേഴ്സ് അസോസിയേഷൻ ഒഫ് ഗ്രേറ്റർ ഹൂസ്റ്റൺ സ്കോളർഷിപ്പ് പ്രോഗ്രാം സ്റ്റാഫോർഡ് ഷെയറിലുള്ള സെന്റ് തോമസ് ഓർത്തഡോക്സ് ആ ഡിറ്റോറിയത്തിൻ വിവിധ കലാപരിപാടികളാടെ നടത്തി. പ്രസിഡന്റ് നവീൻ കൊച്ചോത്ത് സ്വാഗതം ആശംസിച്ചു.  

നൂറ്റാണ്ടുകൾക്ക് ശേഷം കേരളം കണ്ട മഹാദുരന്തത്തിന് സഹായഹസ്തവുമായി 40 ലക്ഷത്തോളം രൂപ ഇതിനകം പ്രളയബാധിതരെ സഹായിക്കാനായി സമാഹരിച്ചു കഴിഞ്ഞതായി ട്രഷറാർ  രാമദാസ് പറഞ്ഞു.  

മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് നടി ദിവ്യാ ഉണ്ണി സമ്മാനങ്ങൾ നൽകി.  സുബിൻ നന്ദി രേഖപ്പെടുത്തി. ലക്ഷ്‌മി പീറ്റർ അവതാരകയായിരുന്നു. വിഭവ സമൃദ്ധമായ അത്താഴവിരുന്നോടെ ഈ ജീവകാരുണ്യ പ്രവർത്തനത്തിന് തിരശീല വീണു.