nilani,-tamil-actress

 

ചെന്നൈ: മുൻ കാമുകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവനടിയെ കാണാനില്ല. ചെന്നെെ റോയാപേട്ട് സ‌ർക്കാ‌ർ ആശുപത്രിയിൽ കഴിഞ്ഞിരുന്ന നടി നിലാനിയെ ആണ് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ കാണാതായത്. ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ നടിയുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.

നിലാനിയുടെ മുൻ കാമുകൻ ലളിത് കുമാർ തീ കൊളുത്തി ആത്മഹത്യ ചെയ്‌തതിന് പിന്നാലെയാണ് താരം വാർത്തകളിൽ നിറയുന്നത്. മൂന്ന് വർഷത്തോളം ഇരുവരും അടുപ്പത്തിലായിരുന്നു. കുമാറിന്റെ ആത്മഹത്യയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നിലാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

തന്റെ ഭാഗം വിശദീകരിക്കാൻ മാദ്ധ്യമപ്രവർത്തകരെ കാണുമെന്ന് പറഞ്ഞിരുന്ന നടി ഇതിന് തൊട്ടുമുമ്പാണ് കീടനാശിനി ഉപയോഗിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. സംഭവത്തില്‍ ആത്മഹത്യാശ്രമത്തിനും പോലീസ് കേസെടുത്തു. എന്നാൽ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ നടിയെ പിന്നീട് കാണാതാവുകയായിരുന്നു. രണ്ട് മക്കളോടൊപ്പമാണ് നടി ആശുപത്രിയിൽ നിന്നും അപ്രത്യക്ഷമായത്.