petrol-price-

 

ന്യൂഡൽഹി: ജീവിത ചിലവുകളുടെയൊക്കെ താളം തെറ്റിച്ച് ഇന്ധന വില ദിനംപ്രതി വർദ്ധിക്കുകയാണ്.  എണ്ണ ഉത്പാദനം കൂട്ടേണ്ടതില്ലെന്ന പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് തീരുമാനിച്ചതോടെയാണ് പെട്രോൾ, ഡീസൽ വില വീണ്ടും ഉയരുമെന്ന ആശങ്ക ശക്തമായത്. ഇതോടെ ഇന്ധന വില ഉടൻ കുറയും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നേരിട്ടിരിക്കുകയാണ്.

രാജ്യന്തര വിപണയിൽ എണ്ണവില കുറയ്‌ക്കാനായി ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ്  ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒപെകിൽ ഉൾപ്പെട്ട രാജ്യങ്ങളും റഷ്യയും ഈ നിലപാട് തള്ളുകയായിരുന്നു. അമേരിക്ക സ്വീകരിച്ച വ്യാപാര നയവും ഈ നടപടിയെ സ്വാധീനിച്ചു എന്നാണ് സൂചന. ഇതോടെ രാജ്യാന്തര വിപണിയിൽ എണ്ണ വില കുറയാനുള്ള സാദ്ധ്യതയെല്ലാം മങ്ങുകയാണ്.

നികുതി കുറയ്‌ക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറായില്ലെങ്കിൽ പെട്രോൾ വില ലിറ്ററിന് 100 രൂപയിലെത്താൻ ഇനി അധികം വെെകില്ല.അമേരിക്ക–ചൈന വ്യാപാരയുദ്ധം ഡോളറിനെ അനുദിനം ശക്തമാക്കുകയാണ്. ഇത്എണ്ണ ഇറക്കുമതി രാജ്യങ്ങൾക്കെല്ലാം കനത്ത തിരിച്ചടിയാണ്.