shuhaib-malik

 

 

 

 

ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരെ വൻ പരാജയം ഏറ്റുവാങ്ങിയെങ്കിലും പാകിസ്ഥാൻ താരം ഷൊയബ് മാലിക് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെ വിവാഹം ചെയ്‌ത മാലിക്കിനെ നിറഞ്ഞ സ്നേഹത്തോടെയാണ് ഇന്ത്യൻ ആരാധകർ വരവേറ്റത്. ഇത്തവണ മാലിക്കിനെ അളിയനാക്കിയാണ് ഇന്ത്യൻ ആരാധകർ  സ്നേഹം പ്രകടപ്പിച്ചത്.

ഇന്ത്യ ബാറ്റ് ചെയ്യുമ്പോൾ ബൗണ്ടറി ലെെനിൽ ഫീൽഡ് ചെയ്യുകയായിരുന്ന മാലിക്കിനെ ഇന്ത്യൻ ആരാധകർ 'ജിജൂ" (സഹോദരിയുടെ ഭർത്താവ്) എന്ന് വിളിച്ചാണ് സ്വീകരിച്ചത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. ഗ്യാലറിയിൽ ഇരുന്ന് ആരാധകർ സ്നേഹത്തോടെ ജിജൂ എന്ന് വിളിച്ചപ്പോൾ മാലിക് ചിരിച്ച് ആരാധകർക്ക് നേരെ കെെവീശിയാണ് തന്റെ സ്നേഹം പ്രകടപ്പിച്ചത്. നേരത്തെ മാലിക്കിനെ മലയാളി ആരാധകർ 'പുയാപ്ലേ' എന്ന് വിളിച്ച വീഡിയോയും ഇത്തരത്തിൽ വൈറലായിരുന്നു.