-sister-lucy

 

വയനാട്: കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചതിന് മാനന്തവാടി രൂപതാംഗം സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ സ്വീകരിച്ച നടപടികൾ കാരയ്‌ക്കാമല ഇടവക പിൻവലിച്ചു. സിസ്റ്റർ ലൂസിയെ പിന്തുണച്ചും ഇടവകയ്ക്കെതിരെയും വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടികൾ പിൻവലിക്കാൻ ഇടവക തീരുമാനിച്ചത്.

സിസ്റ്റർ ലൂസി സമരത്തിൽ പങ്കെടുത്തതിൽ വിശ്വാസികൾക്ക് അതൃപ്‌തിയുണ്ടെന്നായിരുന്നു ഇടവകയുടെ വാദം. എന്നാൽ ലൂസിയെ പിന്തുണച്ച് വിശ്വാസികൾ തന്നെ രംഗത്തെത്തിയതോടെ ഇടവകയുടെ ഈ വാദവും പൊളിയുകയാണ്. നേരത്തെ, കാരയ്‌ക്കാമല പള്ളിയിൽ നടന്ന പാരിഷ് യോഗത്തിലേക്ക് വിശ്വാസികൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.

അതേസമയം, തന്നെ വിശ്വിസിച്ച് കൂടെ നിന്ന വിശ്വാസി സമൂഹത്തിനോട് നന്ദിയുണ്ടെന്ന് സിസ്റ്റർ ലൂസി പ്രതികരിച്ചു. നടപടി പിൻവലിച്ച നടപടിയിൽ സന്തോഷമുണ്ടെന്നും അനീതിക്കെതിരായ പോരാട്ടം ഇനിയും തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.