bath-afetr-sex

 

കുളിക്കുക എന്നത് മനുഷ്യർക്ക് എന്നും ഉൻമേഷം നൽകുന്ന കാര്യമാണ്. എന്നാൽ ലെെംഗിക ബന്ധത്തിന് ശേഷം ഉടനെയുള്ള കുളി വേണ്ടെന്നാണ് സെക്സ് വിദഗ്ദ്ധർ പറയുന്നത്. സോപ്പ് തേച്ചുള്ള കുളിയോ ചൂട് വെള്ളത്തിലോ കുളിയോ ഒഴിവാക്കണം എന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

ലെെംഗിക ബന്ധത്തിന് ശേഷം പുരുഷന്റേയും സ്ത്രീയുടേയും ജനനേന്ദ്രിയം വികസിച്ച നിലയിലായിരിക്കും. ഈ സമയം ഇവിടം അത്യധികം സെന്‍സിറ്റീവ് ആയിരിക്കും. ഈ അവസരത്തിൽ തോപ്പ് തേച്ച് കുളിച്ചാൽ സോപ്പിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ ചിലപ്പോൾ അസ്വസ്ഥതകൾ ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇനി ചിലർക്ക് കുളിക്കണം എന്ന് നിർബന്ധമാണെങ്കിൽ സോപ്പ് ഉപയോഗിക്കാതെ വെറും വെള്ളത്തിൽ കുളിക്കുന്നത് ഉത്തമമായിരിക്കും.

ലെെംഗിക ബന്ധത്തിന് ശേഷം ചൂട് വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുന്നതും നല്ലതായിരിക്കും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. കാരണം ലൈംഗികബന്ധത്തിന് ശേഷം സ്ത്രീയുടെ യോനീമുഖം അൽപം വികസിച്ചായിരിക്കും ഇരിക്കുന്നത്. ഈ സമയത്തെ ചൂടു വെള്ളത്തിലെ കുളി ചിലപ്പോൾ ഇവിടുത്തെ ചർമത്തിന് അണുബാധ ഉണ്ടാക്കാൻ കാരണമാകും.