bollywood-actress-neha

 

കഴിഞ്ഞ മെയിലാണ് ബോളിവുഡ് താരം നേഹയും കാമുകൻ അംഗുദിന്റെയും വിവാഹം കഴിഞ്ഞത്. വളരെ പെട്ടെന്ന് രഹസ്യമായി  വിവാഹം നടന്നത് നേഹ ഗർഭിണിയായത് കൊണ്ടാണെന്ന് വാർത്തകളിൽ നിറഞ്ഞെങ്കിലും കുടുംബം ഇക്കാര്യം നിഷേധിക്കുകയായിരുന്നു. എന്നാൽ എല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താൻ ആറ് മാസം ഗർഭിണിയാണെന്നും ഈ വാർത്ത പുറത്തറിഞ്ഞാൽ സിനിമയിൽ തന്റെ അവസരങ്ങൾ കുറയുമോയെന്ന് താൻ ഭയപ്പെട്ടിരുന്നതായും നേഹ മാദ്ധ്യമങ്ങളോട് പറഞ്ഞു.

വലുപ്പം വച്ചു വരുന്ന വയർ വസ്ത്രങ്ങൾ കൊണ്ട് മറച്ചു പിടിച്ചാണ് ആറുമാസം വരെ ജീവിച്ചതെന്നും ഗർഭിണിയാണെന്ന് ആരെങ്കിലും തിരിച്ചറിഞ്ഞാൽ ഇനി സിനിമകളില്‍ അഭിനയിക്കുന്നതിന് താൻ അർഹയല്ലെന്ന് ആരെങ്കിലും വിധിയെഴുതുമോയെന്നു ഭയന്നിരുന്നുവെന്നും നേഹ പറയുന്നു.