കൊച്ചി : ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ട മലയാളിയായ നാവികൻ അഭിലാഷ് ടോമി അകപ്പെട്ട സ്ഥലം കണ്ടെത്താൻ ഇന്ത്യൻ നാവികസേന ഉപയോഗിച്ചത് അത്യാധുനിക പി8ഐ വിമാനങ്ങളാണ്. അമേരിക്കയിലെ ബോയിംഗ് കമ്പനി നിർമ്മിക്കുന്ന ഈ യുദ്ധവിമാനം അമേരിക്കയ്ക്ക് പുറത്ത് സ്വന്തമാക്കിയ ആദ്യ രാജ്യം ഇന്ത്യയാണ്. നാവികസേനയ്ക്കായി സ്വന്തമാക്കിയ ഈ അത്യാധുനിക വിമാനത്തിലെ സെൻസറുകൾ ഉപയോഗിച്ച് ശത്രുരാജ്യത്തെ അന്തർവാഹിനികളടക്കം ഉള്ളവയെ കണ്ടെത്താനാവും. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സ്വാധീനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയിൽ നിന്നും പി8ഐ വിമാനങ്ങൾ സ്വന്തമാക്കാൻ ഇന്ത്യ തീരുമാനിച്ചത്. ശത്രുവിന്റെ സാന്നിദ്ധ്യം മനസിലാക്കാനും, തകർക്കാനും പി8 ഐ വിമാനങ്ങൾക്കാവും.
സവിശേഷതകൾ
മണിക്കൂറിൽ 789 കിലോമീറ്റർ വേഗത
ഭാരം 85,139കിലോഗ്രാം
ഒൻപത് പേർക്ക് സഞ്ചരിക്കാം
വിമാനത്തിന്റെ നീളം 39.47 മീറ്റർ
വഹിക്കുന്ന ആയുധങ്ങൾ ഹാർപൂൺ ബ്‌ളോക്ക് 2 മിസൈലുകൾ, എം കെ 54 ടോർപിഡോകൾ
കരയിലും,കടലിലുമുള്ള ലക്ഷ്യങ്ങളെ തകർക്കാനാവും