കോഴിക്കോട് : അമ്പത് കോടി ജനങ്ങൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിൽ നടപ്പിൽ വരുത്താത്തത് മോദിക്ക് ക്രഡിറ്റ് കിട്ടുമോ എന്ന ഭയം ഉള്ളത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി. എസ്.ശ്രീധരൻ പിളള ആരോപിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ്ബിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ നിലവിലുള്ള സ്‌കീമിൽ 1250 രൂപ പ്രീമിയം അടച്ചാൽ ലഭിക്കുന്നത് മുപ്പതിനായിരം രൂപയുടെ പരിരക്ഷ മാത്രമാണ്. അതേ സമയം ആയുഷ്മാൻ ഭാരതിൽ 1100 രൂപയുടെ പ്രീമിയത്തിന് അഞ്ച് ലക്ഷമാണ് ചികിത്സാ ആനുകൂല്യം ലഭിക്കുന്നത്. ആയുഷ്മാൻ ഭാരത് വലിയ തട്ടിപ്പാണെന്ന് സംസ്ഥന ധനമന്ത്രി പറയുന്നത് അദ്ദേഹം തട്ടിപ്പ് കാരനായത് കൊണ്ടാണെന്നും ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. ആയുഷ്മാൻ ഭാരത് നടപ്പിലാക്കാൻ കേരളം മടിച്ചാൽ ശക്തമായ സമര പരിപാടികളുമായി ബി.ജെ.പി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.