go-air
GO AIR

 പാട്ന: വിമാനത്തിലെ യാത്രക്കാരൻ ടോയ് ലറ്റാണെന്ന് കരുതി തുറക്കാൻ ശ്രമിച്ചത് വാതിൽ. ഡൽഹിയിൽ നിന്നും പാട്നയിലേക്ക് പോയ ഗോ എയർ വിമാനത്തിലെ യാത്രക്കാരനാണ് അബദ്ധം പിണഞ്ഞത്. യുവാവായ യാത്രക്കാരൻ വാതിൽ തുറക്കാൻ ശ്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ജീവനക്കാരും, മറ്റുയാത്രക്കാരും ചേർന്ന് യുവാവിനെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. വിമാനത്തിന്റെ പിൻഭാഗത്തെ വാതിലാണ് ടോയ്ലറ്റാണെന്ന് കരുതി യുവാവ് തുറക്കാൻ ശ്രമിച്ചത്. വിമാനം പാറ്റ്നയിലെത്തിയ ഉടനെ സി.ഐ.എസ്.എഫ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.