ന്യൂഡൽഹി: ഡെബിറ്റ് കാർഡുള്ള ഉപഭോക്താക്കൾക്ക് ഇ.എം.ഐ സ്കീമുമായി ആമസോണും രംഗത്ത്. നേരത്തെ ഫ്ലിപ്പ്കാർട്ടും ഇതേ രീതിയിലുള്ള സ്‌കീം ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് ഡെബിറ്റ് കാർഡുകളുള്ളവർക്ക് 60,000 രൂപവരെയുള്ള പർച്ചേസുകൾ നടത്താം. അതേസമം, ബാങ്കുകൾ നിശ്ചയിക്കുന്ന യോഗ്യതയുള്ളവർക്ക് മാത്രമാണ് പദ്ധതി ലഭ്യമാകുക.
ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്ക് കാർഡുകളുള്ളവർ ചുരുങ്ങിയത് എണ്ണായിരം രൂപയുടെ പർച്ചേസ് നടത്തണം. എച്ച്.ഡി.എഫ്.സി ഡെബിറ്റ് കാർഡുള്ളവർ പതിനായിരം രൂപയുടേയും.