ps-sreedharan-pilla

 

കോഴിക്കോട്: അദ്ധ്യാപികമാരെ അധിക്ഷേപിച്ച അധിക്ഷേപിച്ച ബി.ജെ.പി നേതാവിനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. പ്രസംഗത്തിന്റെ പേരിൽ കേസെടുക്കുകയാണെങ്കിൽ കന്യാസ്ത്രീമാരുടെ സമരത്തിനെതിരെ പാർട്ടി പത്രത്തിൽ ലേഖനം എഴുതിയ കോടിയേരി ബാലകൃഷ്ണനെതിരെയും കേസെടുക്കണമെന്ന് പി.എസ് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. കോഴിക്കോട് സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരുപാട് ടീച്ചർമാരുണ്ട്. നാളെ ശ്രീധരൻ പിള്ള കേറിപ്പിടിച്ച് എന്ന് പറഞ്ഞ് അവർ കേസ് കൊടുത്താൽ താൻ നിസഹായനായിപ്പോകും. രാഷ്ട്രീയമായി ഒരാൾ സംസാരിച്ചാൽ അത് എങ്ങനെയാണ് സ്ത്രീത്വത്തെ അപമാനിക്കലാവുക. അങ്ങനെ അത് അപമാനിക്കലായി തോന്നുന്നുവെങ്കിൽ കന്യാസ്ത്രീകളെ പറ്റി പാർട്ടി പത്രത്തിൽ ലേഖനമെഴുതിയ കോടിയേരി ബാലകൃഷ്ണനെതിരെയാണ് കേസെടുക്കേണ്ടത്'- ശ്രീധരൻ പിള്ള പറഞ്ഞു

ധനുവച്ചുപുരം എൻ.എസ്.എസ് കോളേജിലെ അദ്ധ്യാപികരമാരെ അധിക്ഷേപിച്ച ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് എസ്.സുരേഷിനെതിരെ ഇന്നലെയാണ് പാറശാല പൊലീസ് കേസെടുത്തത്. വിവാദപ്രസംഗം നടത്തിയ നേതാവിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ശ്രീധരൻപിള്ള സ്വീകരിച്ചത്.

അതേസമയം ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടിന്റെ അധിക്ഷേപ പ്രസംഗത്തിനെതിരെ ധനുവച്ചപുരം എൻ.എസ്.എസ് കോളേജിലെ അദ്ധ്യാപികമാർ മൗനജാഥ നടത്തി. അദ്ധ്യാപികമാരെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കോളേജിലെ അധ്യാപകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.