aam-admi-party
aam admi party

 

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് തിരിച്ചടിയായി ഡൽഹിയിൽ ആം ആദ്മിയുടെ അപ്രതീക്ഷിത നീക്കം. ബി.ജെ.പി വിമതനായ ശത്ര‌ഘ്‌നൻ സിൻഹയേയും പാർട്ടി വിട്ട മുതിർന്ന നേതാവ് യശ്വന്ത് സിൻഹയുടെ തങ്ങളുടെ പാളയത്തിൽ എത്തിച്ച് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് ആം ആദ്മിയുടെ ശ്രമം. ഇരുവരേയും മത്സരിപ്പിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന് ആം ആദ്മി പ്രതീക്ഷിക്കുന്നു.

ഇതിന്റെ ഭാഗമായി യശ്വന്ത് സിൻഹയുമായി ആം ആദ്മി പ്രതിനിധികൾ ചർച്ച നടത്തിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ നൽകുന്ന സൂചന. ഈ വർഷം ഏപ്രിലിൽ ബി.ജെ.പി വിട്ട യശ്വന്ത് സിൻഹയെ മത്സരിപ്പിച്ച് എളുപ്പത്തിൽ വിജയിക്കാമെന്നാണ് ആ ആദ്മിയുടെ കണക്ക് കൂട്ടൽ. ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ഇരുവരോടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇതു സംബന്ധിച്ച വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.