chintha-jerome

 

 

തിരുവനന്തപുരം: തന്റെ രണ്ടാമത്തെ പുസ്‌തകമായ  'ചങ്കിലെ ചെെന" പുറത്തിറങ്ങിയതിന് പിന്നാലെ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിനെതിരെ വീണ്ടും സോഷ്യൽ മീഡിയയിൽ ട്രോൾ ആക്രമണമാണ്. ട്രോൾ ആക്രണം തുടരുന്നതിനിടെ ട്രോളൻമാർക്ക് മറുപടിയുമായി ചിന്ത തന്നെ രംഗത്തെത്തി. ട്രോളുകളിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും ഇക്കാര്യങ്ങൾ ഒന്നും പുതിയ കാര്യമല്ലെന്നും  ചിന്ത വ്യക്തമാക്കി.

 '' ഒരു രക്ഷയുമില്ല. ഞാൻ തൊടുന്നതെല്ലാം ട്രോളാണല്ലോ എന്നാണ് ഞാൻ ഒാർക്കുന്നത്. ബുക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളുകൾ വരുന്നുണ്ട്. ഞാൻ അതൊന്നും ശ്രദ്ധിക്കുന്നില്ല. ഞാൻ എന്റെ കാര്യങ്ങൾ നോക്കുന്നു. എന്റെ വഴിക്ക് പോകുന്നു എന്നതിന് അപ്പുറം ഞാൻ ഒന്നും നോക്കാറില്ല. പിന്നെ, സ്വതവേ എനിക്ക് ട്രോളുകളോടൊക്കെ വളരെ പോസിറ്റീവായിട്ടുള്ള നിലപാടാണ്. ""- ഒരു ഓൺലെെൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

എന്താണ് ചങ്കിലെ ചെെന എന്നതിനും അവർ മറുപടി നൽകി.  ''2015ൽ ഞാൻ ചൈനയിലേക്ക് നടത്തിയ യാത്രയുടെ വിവരണമാണത്. ചെറുപ്പം തൊട്ടേ ചൈനയെ കുറിച്ച് നമുക്കൊരു ധാരണ ഉണ്ടല്ലോ? നമ്മുടെ ചങ്കിലുള്ള ചൈന തന്നെയാണോ യഥാർത്ഥത്തിൽ ചൈന എന്നുള്ള അന്വേഷണം കൂടിയാണ് ആ യാത്ര""- ചിന്ത വ്യക്തമാക്കി.