-nambi-narayanan,

 

 

കൊച്ചി: എെ.എസ്.ആർ.ഒ ചാരക്കേസിൽ സുപ്രീം കോടതിയുടെ നിർണായ വിധിക്ക് പിന്നാലെ കോൺഗ്രസിനെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് നമ്പി നാരായണൻ. കോൺഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് താൻ ഇരയായതെന്നും രാഷ്ട്രീയ നേട്ടത്തിനായി സി.പി.എമ്മും ചാരക്കേസ് ആയുധമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ചാരക്കേസിൽ തന്നെ കുടുക്കാനുള്ള നീക്കമെന്താണെന്ന് തനിക്ക് ഇതുവരെയും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളം കരയോഗം സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് നമ്പി നാരായണൻ ഇരുപാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. തന്റെ ജീവിതത്തിൽ ഉണ്ടായ വിഷമങ്ങളെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും എങ്കിലും 24 വർഷത്തിന് ശേഷം നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും നമ്പി നാരയണൻ പറഞ്ഞു.

ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ ഉന്നതതല അന്വേഷണത്തിന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി മുൻ ജഡ്‌ജി ഡി.കെ.ജെയിൻ അധ്യക്ഷനായ മൂന്നംഗസമിതിയ്‌ക്കാണ് അന്വേഷണ ചുമതല. സംസ്ഥാന സർക്കാർ നമ്പി നാരായണന് എട്ടാഴ്‌ചയ്‌ക്കകം അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.