ali-akbar

രാജ്യത്തെ സാധാരണക്കാർക്ക് താങ്ങും തണലുമായ കേന്ദ്രസർക്കാർ പദ്ധതിയായ ആയുഷ്മാൻ ഭാരത് കേരളത്തിലും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ അലി അക്ബർ രംഗത്ത്. കേന്ദ്രവുമായി കരാറിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ചതോടെയാണ് ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിന്നും കേരളം പുറത്ത് പോയത്. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കൊണ്ടാണ് അലി അക്ബർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിണറായിയെ പോലെ അമേരിക്കയിൽ പോവാൻ കഴിയാത്ത ധാരാളം ദരിദ്രർ ഇവിടെയുണ്ടെന്നും അവർക്ക് അഞ്ച് ലക്ഷം രൂപ ചികിത്സാ സഹായം ലഭിക്കുക എന്നാൽ വലിയ കാര്യമാണെന്നും അദ്ദേഹം കുറിച്ചു. പ്രധാനമന്ത്രി മോദിയോടുള്ള വിരോധം കൊണ്ട് പാവം കേരള ജനതയെ വഞ്ചിക്കരുതെന്നും ചൈനയുടെ ചങ്കാണ് അല്ലേൽ കിഡ്നിയാണ് കേരളം എന്ന് കരുതി സഹായിക്കാൻ ദയവുണ്ടാകണമെന്നും പരിഹസിച്ചാണ് അലി അക്ബർ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
താങ്കളെ പോലെ അമേരിക്കയിൽ പോവാൻ കഴിയാത്ത ഒരുപാട് ദരിദ്രർ ഈ രാജ്യത്തുണ്ട്, അവർക്ക് 5 ലക്ഷം രൂപ ചികിത്സാ സഹായം ലഭിക്കുക എന്ന് പറഞ്ഞാൽ വലിയ കാര്യമാണ് താങ്കൾക്കും മന്ത്രിമാർക്കും അതു വലിയ തുക അല്ലെന്നറിയാം.. മോദിയോടുള്ള വിരോധം കൊണ്ട് പാവം കേരള ജനതയെ വഞ്ചിക്കരുത്... ചൈനയുടെ ചങ്കാണ് അല്ലേൽ കിഡ്നിയാണ് കേരളം എന്ന് കരുതി സഹായിക്കാൻ ദയവുണ്ടാകണം.

വിശ്വസ്തയോടെ
കേരള ജനത