hotel-food
Hotel Food

കൊച്ചി : എറണാകുളം ജില്ല ആസ്ഥാനത്തെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 8 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചു. തൃക്കാക്കര,പൈപ്പ് ലൈൻ തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകളിലാണ് ഇന്നലെ വെളുപ്പിന് ആറര മണിമുതൽ ഒൻപതുമണിവരെയാണ് നഗര സഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഫാത്തിമ ഹോട്ടലിൽ നിന്നും പഴകിയ തക്കാളി ദിവസങ്ങൾ പഴക്കമുള്ള വട,നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ബാഗുകൾ എന്നിവ പിടിച്ചെടുത്തു. കാക്കനാട് പൈപ്പ് ലൈനിലെ ഷിഹാബ് അലിഫ് ബേക്കറി ഫാസ്റ്റ് ഫുഡിൽ നിന്നും ദിവസങ്ങൾ പഴക്കമുള്ള പഴംപൊരി .ഷവർമ, ചിക്കൻ ,പ്ലാസ്റ്റിക്ക് ബാഗുകൾ. കാലാവധി കഴിഞ്ഞ പാക്കറ്റ് വറുത്ത പലഹാരങ്ങൾ എന്നിവ കണ്ടെത്തി.അജുവ ഹോട്ടലിൽ നിന്നും ദിവസങ്ങൾ പഴക്കമുള്ള ചിക്കൻ,നൂഡിൽസ്.പൊറോട്ട മാവ്. പഴകിയ ചോറ്. എന്നിവയും പിടിച്ചെടുത്തു. ഹോട്ടലിന്റെ ഫ്രീസർ വ്യത്തിഹീനമായ സാഹചര്യത്തിലായിരുന്നു. ശ്രീ ആനന്ദാസ് ഹോട്ടലിൽ നിന്നും ദിവസങ്ങൾ പഴക്കമുള്ള ഇഡലി,വട,ദോശ.പഴം, പ്ലാസ്റ്റിക് തുടങ്ങിയവ പിടികൂടി. ദുബായി റസ്റ്റോറന്റിൽ നിന്നും പഴകിയ അൽഫാം ചിക്കൻ. വൃത്തിഹീനമായി തുറന്ന് വച്ചിരുന്ന മസാലക്കൂട്ട് . പൊറോട്ട,കുമ്പൂസ്. കാലാവധി കഴിഞ്ഞ പാൽ.പത്തിരി.എന്നിവ പിടികൂടി.ജിസ്റ്റു മലബാർ ഹോട്ടലിൽ നിന്നും ചോറ് .ബീഫ്.പൊറോട്ട മാവ്. ചപ്പാത്തി ,ബ്രഡ് പഴംപൊരി എന്നിവയും,അമ്മ വീട് റെസ്റ്റോറന്റിൽ നിന്നും പ്ലാസ്റ്റിക്ക് ബാഗുകൾ .പഴകിയ എണ്ണ എന്നിവ പിടികൂടി.ഹോട്ടലിന്റെ കിച്ചൻ വ്യത്തിഹീനമായ സാഹചര്യത്തിലായിരുന്നു. താൽ ഫാമിലി റെസ്റ്റോറന്റിൽ നിന്നും പ്ലാസ്റ്റിക്ക് ബാഗുകൾ .പഴകിയ ചപ്പാത്തി ,ചിക്കൻ മീൻ.ചോറ് .പാൽ.എന്നിവ പിടികൂടുകയും ചെയ്തു.ഹോട്ടലിന്റെ ശുചിമുറി വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു.വൃത്തിഹീനമായിരുന്നു.ഹോട്ടലുകൾക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. നഗര സഭ ആരോഗ്യ വിഭാഗം.നഗര സഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷബ്ന മെഹർ അലി യുടെ നിർദേശത്തെ തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വിജേഷ് കുമാർ പി.സോഫി ഐസക്ക്,നിസാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.