ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് വലിയ ആശ്വാസം പകർന്ന് ആധാറിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതി അംഗീകരിച്ചിരിക്കുകയാണ്. എന്തിനൊക്കെയാണ് ആധാർ നിർബന്ധമാക്കിയതെന്നും നിർബന്ധമല്ലാതാക്കിയതെന്നും അറിയാം
* ബാങ്ക് അക്കൗണ്ടിനും മൊബൈൽ കണക്ഷൻ എടുക്കാൻ ആധാർ നിർബന്ധമല്ല
*പാൻ കാർഡ്, ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ എന്നിവയ്ക്ക് ആധാർ നിർബന്ധമാണ്
*സ്കൂളുകളിലെ പ്രവേശനത്തിനും പ്രവേശന പരീക്ഷകൾക്കും ആധാർ നിർബന്ധമല്ല
*സി.ബി.എസ്.ഇ, യു.ജി,സി, നെറ്റ് പരീക്ഷകൾക്കും ആധാർ നിർബന്ധമല്ല
*സ്വകാര്യ കമ്പനികൾക്കോ വ്യക്തികൾക്കോ ആധാർ വിവരങ്ങൾ ആവശ്യപ്പെടാനാകില്ല
*ആധാർ സംബന്ധിച്ചുള്ള വിവരങ്ങൾ ആറ് മാസത്തേക്ക് മാത്രമെ ശേഖരിച്ചു വയ്ക്കാവൂ
*വിവരങ്ങൾ കോടതിയുടെ അനുമതി കൂടാതെ അന്വേഷണ ഏജൻസികൾക്കു കൈമാറരുത്. വിവരങ്ങൾ ചോർത്തിയാൽ കോടതിയെ സമീപിക്കാം
*വിവരങ്ങൾ പരസ്യപ്പെടുത്താൻ അധികാരം ജോയിന്റ് സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥനു മാത്രം.
*ദേശീയസുരക്ഷ കണക്കിലെടുത്ത് ആധാർ വിവരങ്ങൾ പുറത്ത് വിടരുത്
*നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് ആധാർ വിലക്കണം
*കുട്ടികൾക്ക് ആധാർ നമ്പർ ഇല്ലെന്ന കാരണത്താൽ ഏതെങ്കിലും പദ്ധതികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കാൻ പാടില്ല
*ആധാർ ഇല്ലെന്ന കാരണത്താൽ സർക്കാരിന്റെ ആനുകൂല്യങ്ങൾ നിഷേധിക്കാൻ പാടില്ല
*ആധാർ ധനബില്ലായി പരിഗണിച്ചതിന് അംഗീകാരം. രാജ്യസഭ പാസാക്കേണ്ടതില്ല
*ആധാറിന്റെ പേരിൽ സ്വകാര്യതയ്ക്കുള്ള വ്യക്തിയുടെ അവകാശം ഹനിക്കരുത്