rajnath-singh

 

ന്യൂഡൽഹി : ശത്രുക്കളുടെ ആക്രമണങ്ങളിൽ രാജ്യത്തിന്റെ അഭിമാനമായ സൈനികർ കൊല്ലപ്പെട്ടു എന്നറിഞ്ഞാൽ അന്ന് തനിക്ക് ഉറങ്ങാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇത്തരം വിവരങ്ങൾ അറിയുമ്പോൾ തനിക്കുണ്ടാവുന്ന വേദനയെ കുറിച്ച് ബി.ജെ.പി. പ്രവർത്തകർക്കായി ലക്നൗവിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി മനസ് തുറന്നത്.

അടുത്തിടെ പാക് സൈനികർ അതിർത്തിയിൽ ബി.എസ്.എഫ് ജവാനെ വധിച്ച് മൃതദേഹം വികൃതമാക്കിയ സംഭവത്തിന് ശേഷമാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. പാകിസ്ഥാന് ചുട്ടമറുപടി നൽകണം എന്ന വികാരമാണ് കരസേന മേധാവി തുടർച്ചയായി പങ്കുവയ്ക്കുന്നത്.