prithvi-aiswarya-lakshmi

 

പൃഥ്വിരാജ് ഫാൻസിനോട് ക്ഷമ ചോദിച്ച് താരസുന്ദരി ഐശ്യര്യലക്ഷ്‌മി. സിനിമയിൽ വരുന്നതിന് വളരെ വർഷം മുമ്പ് ഫേസ്ബുക്കിലിട്ട ഒരു കമന്റിലാണ് ഐശുവിന്റെ മാപ്പ്. അന്ന് സോഷ്യൽ മീഡിയയിൽ ആക്രമണ ശരങ്ങൾ ഏറ്റുവാങ്ങിയിരുന്ന പൃഥ്വിരാജിനെ ഐശ്യര്യയും ചെറുതായൊന്ന് ട്രോളിയിരുന്നു.

2012ൽ പുറത്തിറങ്ങിയ ബോളിവുഡ് ഔറംഗസേബ് എന്ന ചിത്രത്തിൽ നായകന്മാരായ അർജുൻകപൂറും, പൃഥ്വിരാജും ഒന്നിച്ചു നിൽക്കുന്ന ചിത്രത്തിന് ഐശ്വര്യ ഇട്ട കമന്റ് ഇങ്ങനെയായിരുന്നു. 'ഇടികൊണ്ട് ഡാമേജ് ആയ അവസ്ഥയിലാണ് ഈ ചിത്രത്തിൽ രാജപ്പൻ. എന്റെ നായകനെ നോക്കു, എത്ര ഹോട്ടാണ് അദ്ദേഹം.'

സംഭവം പൃഥ്വിരാജ് ഫാൻസ് വീണ്ടും പൊക്കികൊണ്ട് വന്നതോടെയാണ് ക്ഷമ ചോദിച്ച് ഐശ്യര്യ രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'മുൻപൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാർക്കൊപ്പം സോഷ്യൽ മീഡിയയിൽ ചിലവഴിച്ച സമയങ്ങളിൽ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോൾ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വർഷം മുൻപ് ഫാനിസത്തിന്റെ പേരിൽ മാത്രം ചെയ്തൊരു കമന്റിന്റെ പേരിൽ നിങ്ങൾ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീർത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളിൽ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കിൽ ഞാൻ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു'.