അശ്വതി: പട്ടാളത്തിലോ പൊലീസിലോ ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കും. ചുറുചുറുക്കോടെ എല്ലാ ജോലികളും ചെയ്തു തീർക്കും. പിതാവിനെക്കാളും ഉദാരമായ മനസ് ഉണ്ടാകും. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കും. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടും. അന്യർക്ക് ഉപദ്രവമാകാതെ സൂക്ഷിക്കണം. പാർട്ടിപ്രവർത്തകർക്ക് അനുയോജ്യമായ സമയം. മാതാപിതാക്കളോട് സ്‌നേഹമായി പ്രവർത്തിക്കും.
ഭരണി: വ്യാപാര, വ്യവസായ മേഖലകൾ പുഷ്ടിപ്പെടും. യന്ത്രശാലകളിൽ വരുമാനം വർദ്ധിക്കും. ഏർപ്പെടുന്ന കാര്യത്തിൽ പ്രശംസിക്കപ്പെടും. റബർ, തടി , സുഗന്ധദ്രവ്യങ്ങൾ കൃഷിയാലും വ്യാപാരത്താലും വരുമാനം വർദ്ധിക്കുന്നതാണ്. വിദേശത്ത് നിന്ന് നല്ല വാർത്തകൾ കേൾക്കും. ഉന്നത നിലവാരത്തിലുള്ള വിജയം വിദ്യാർത്ഥികൾക്ക് ലഭിക്കും. മാതാപിതാക്കളാൽ മാനസിക സന്തോഷം ഉണ്ടാകും. രാഷ്ട്രീയപ്രവർത്തകർക്ക് ചില നേട്ടങ്ങൾ ഉണ്ടാകും. വിവാഹം തീരുമാനിക്കും.
കാർത്തിക: സാമ്പത്തിക നില മെച്ചപ്പെടും. സാമർത്ഥ്യവും കഴിവും ഉള്ളവർ സഹായികളായി വന്നുചേരും. സൽപ്രവൃത്തികളിൽ ഏർപ്പെടും. വാഹനം മാറ്റിവാങ്ങും. ഗൗരവമായ സ്ഥാനലബ്ധി പ്രതീക്ഷിക്കാം. സഹോദര ഐക്യം കുറയും. പൂർവിക ഭൂസ്വത്തുക്കൾ സംബന്ധമായ പ്രശ്നങ്ങൾ ചർച്ചയിലെത്തും. മാതാവിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലത്തും. നവീന ഗൃഹോപകരണങ്ങൾ വാങ്ങും. വ്യാപാര, വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും.
രോഹിണി: നല്ല കമ്പനികളിൽ ഉപദേശകരായി ലഭിക്കും. പാർട്ടി പ്രവർത്തകർക്ക് ചില വിഷമതകൾ ഉണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കർഷകർക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് ലഭിക്കാനുള്ള കുടിശിക ലഭിക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. അന്യർക്ക് പ്രതീക്ഷിച്ച സമയം സഹായിക്കാൻ കഴിയാതെ വരും. പിതാവിനാൽ ചില വിഷമതകൾ വരാനിടയുണ്ട്.
മകയിരം: വ്യാപാര അഭിവൃദ്ധിയുടെയും കാര്യസാധ്യതയുടെയും സമയം. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ വന്നുചേരും. ബുദ്ധികൂർമ്മതയുണ്ടാകും. അയൽവാസികളോട് സ്‌നേഹമായിരിക്കും. കൈത്തൊഴിലുകളിൽ വരുമാനം വന്നുചേരും. സർക്കാർ ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരാൽ വൈഷമ്യം ഉണ്ടാകും. നവദമ്പതികൾക്ക് പുത്രലബ്ധിക്കുള്ള സമയം. വാക്ചാതുര്യത്താൽ അയൽവാസികൾക്ക് പ്രിയമുള്ളവരാകും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. ബന്ധുക്കളാൽ പ്രശംസിക്കപ്പെടും.
തിരുവാതിര: സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. മാതാപിതാക്കൾ പ്രശംസിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ഗുരുക്കളെ ദർശിക്കാനുള്ള അവസരപ്രാപ്തിയുണ്ടാകും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളാൽ ചില നന്മകളുണ്ടാവും. സത്പ്രവർത്തികളിൽ ഏർപ്പെടും.
പുണർതം: ഉന്നതഉദ്യോഗസ്ഥർക്ക് അനുകൂലസമയം. വ്യാപാരം അഭിവൃദ്ധിപ്പെടും. അനുയോജ്യമല്ലാത്തവരുടെ ഹിതാനുസരണം പ്രവർത്തിക്കും. ശത്രുഭയം ഉണ്ടാകും. ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകും. വിദ്യാർത്ഥികൾ ഉന്നതവിജയം കരസ്ഥമാക്കും.
പൂയം: കുടുംബ ഐശ്വര്യത്തിന്റെയും മാനസിക സന്തോഷത്തിന്റെയും സമയം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വ്യാപാരാഭിവൃദ്ധിയുണ്ടാകും. സാമർത്ഥ്യവും കഴിവും പ്രകടിപ്പിക്കും. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയം. ശത്രുക്കളാൽ ചില വൈഷമ്യങ്ങളുണ്ടാവാം.
ആയില്യം: സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രൊമോഷനും സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് നന്മയുണ്ടാകും. ഗൃഹം നിർമ്മിക്കാൻ അനുയോജ്യമായ സമയം.പുണ്യകർമ്മങ്ങൾ ചെയ്യും. ബന്ധുക്കളാലും സുഹൃത്തുക്കളാലും പലവിധ നന്മകളുണ്ടാവും. വിനോദയാത്രയ്ക്കുള്ള അവസരം ലഭിക്കും.
മകം: സർക്കാർ ഉദ്യോഗത്തിനായി ശ്രമിക്കുന്നവർക്ക് ലഭിക്കും. പുണ്യകർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. പിതാവിനും സഹോദരനും അനുയോജ്യമായ സമയമല്ല. കമ്പനി ഉദ്യോഗസ്ഥർക്ക് ചില ആനുകൂല്യങ്ങൾ ലഭിക്കും. വിദേശത്ത് വസിക്കുന്നവർക്ക് പലവിധ നേട്ടങ്ങളുണ്ടാവും. അടിക്കടി യാത്ര ചെയ്യേണ്ടതായിവരും. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും. വിദ്യാർത്ഥികൾ ഉന്നതവിജയം കരസ്ഥമാക്കും.
പൂരം: വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് അനുകൂലസമയം. ഭാഗ്യാനുഭവങ്ങൾ വന്നുചേരും. സഹോദരങ്ങൾ പിണങ്ങുവാനിടയുണ്ട്. പുസ്തകം എഴുതും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും. പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവർക്ക് അകലെ ലഭിക്കും. സഹോദരങ്ങൾ പരസ്പരം സഹകരിക്കും. വ്യാപാര, വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. പ്രശസ്തിയുണ്ടാകും.
ഉത്രം: കേന്ദ്രസർക്കാർ ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കും. ത്യാഗമനസ്‌കതയോടുകൂടി പ്രവർത്തിക്കും. വ്യാപാരം, മറ്റു വ്യവസായ മേഖലകൾ എന്നിവ അഭിവൃദ്ധിപ്പെടും. പിതാവിന്റെ ബന്ധുക്കളുമായി സ്വരചേർച്ചക്കുറവുണ്ടാകും. കുടുംബത്തിൽ ചില നന്മകൾ ഉണ്ടാകും. വിദേശവുമായി വാണിജ്യബന്ധം പുലർത്തുന്ന കമ്പനികൾ പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. ആൺസന്താനങ്ങൾക്ക് അല്പം വൈഷമ്യതകൾ വരാനിടയുണ്ട്. വിവാഹം അന്വേഷിക്കുന്നവർക്ക് തീർച്ചപ്പെടാനിടയുണ്ട്. അന്യരെ സഹായിക്കുകയും അവരാൽ പ്രശംസിക്കുകയും ചെയ്യും. വിനോദയാത്രയ്ക്കുള്ള സന്ദർഭം കാണുന്നു.
അത്തം: കാര്യസാധ്യതയുടെയും,കുടുംബ ഐശ്വര്യത്തിന്റെയും സമയം. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കും. സ്വന്തമായി ബാങ്ക്, ചിട്ടി മുതലായ സ്ഥാപനങ്ങളിൽ തിരികെ ലഭിക്കാനുള്ള കുടിശിക ലഭ്യമാകും. നവദമ്പതികൾക്ക് പുത്രലബ്ധിക്കുള്ള സമയം. പല മേഖലകളിലും വരുമാനം വന്നുചേരും. വിദേശത്ത് നിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. പിതാവിന് അസുഖങ്ങൾ വരാനിടയുണ്ട്. അന്യരുടെ ധനം വന്നുചേരും. അയൽവാസികളോട് ത്യാഗമനസ്‌കതയോടുകൂടി പ്രവർത്തിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായിവരും. വ്യാപാര മേഖല പുഷ്ടിപ്പെടും.
ചിത്തിര: എല്ലാമേഖലകളിലും വിജയം കൈവരിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ഡ്രാഫ്റ്റ്മാൻ, സെയിൽസ്മാൻ മുതലായവർക്ക് ജോലിഭാരം വർദ്ധിക്കും. തർക്കങ്ങളിൽ വിജയം കണ്ടെത്തും. സന്താനഭാഗ്യത്തിന്റെ അവസരമായി കാണുന്നു. അറിവ് വർദ്ധിക്കും. വിനോദയാത്രയ്ക്കുള്ള സന്ദർഭം വന്നുചേരും. വാക് ചാതുര്യം ഉണ്ടാകും. കുടുംബക്കാരാൽ പ്രശംസിക്കപ്പെടും. സത്യസന്ധമായി പ്രവർത്തിക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും.
ചോതി: സർക്കാരിൽനിന്നും പൊതുജനങ്ങളിൽനിന്നും ബഹുമതിയും പ്രശംസയും പ്രതീക്ഷിക്കാം. നൃത്ത, സംഗീത മത്സരങ്ങളിൽ വിജയം കൈവരിക്കും. ആത്മാർത്ഥയുള്ള സ്ത്രീ സൗഹൃദബന്ധത്താൽ ചില നേട്ടങ്ങൾ ഉണ്ടാകും. അല്പം അധൈര്യം അനുഭവപ്പെടും. ഉന്നത നിലവാരത്തിലുള്ള മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയം കൈവരിക്കും. വ്യാപാര, വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളുടെ ഉപദേശം അനുസരിക്കും. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടും.
വിശാഖം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. നിലം, വസ്തുക്കൾ എന്നിവയിൽ നിന്നും വരുമാനം വന്നുചേരും. റിയൽ എസ്റ്റേറ്റ് നടത്തുന്നവർക്ക് മികച്ച നേട്ടം പ്രതീക്ഷിക്കാം. വാഹനം സ്വന്തമാക്കും. ഉന്നത സ്ഥാനലബ്ധിക്കുള്ള അവസരമാണ്. ശരീരബലം ഉണ്ടാകും. അസൂയാലുകൾ സുഹൃത്തുക്കളായി വന്നുചേരും. ഒന്നിലധികം മേഖലയിൽ വരുമാനം ലഭിക്കും. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷം പ്രതീക്ഷിക്കാം. സത്യസന്ധമായി സംസാരിക്കും. അനുസരണയും ആത്മാർത്ഥതയും ഉള്ള സുഹൃത്തുക്കളെ ലഭിക്കും. എല്ലാതൊഴിലുകളിലും അഭിവൃദ്ധിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.
അനിഴം: ധന ഐശ്വര്യത്തിന്റെയും മാനസിക സന്തോഷത്തിന്റെയും സമയം. വാഹന വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും. മാതാവിനോട് സ്‌നേഹം പ്രകടിപ്പിക്കും. ഇളയ സഹോദരന് ദോഷകരമായ സമയമായി കാണുന്നു. വ്യാപാരത്തിൽ അറിവ് വർദ്ധിക്കും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. പാർട്ടി പ്രവർത്തകർക്ക് അനുയോജ്യമായ സമയം. നവദമ്പതികൾക്ക് പുത്രലബ്ധി ലഭ്യമാകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. അനുയോജ്യമല്ലാത്ത സൗഹൃദ് ബന്ധത്താൽ ചില വൈഷമ്യങ്ങൾ വരാനിടയുണ്ട്. ക്ഷേത്രദർശനം നടത്തും.
തൃക്കേട്ട: സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. വലിയ പ്രോജക്ടുകൾ ഏറ്റെടുക്കും. വിജയകരമായി ചെയ്തു തീർക്കും. പുത്രലബ്ധിക്കുള്ള സമയം. സ്ഥലംമാറി താമസിക്കാനുള്ള സന്ദർഭം കാണുന്നു. തൊഴിലുകൾ അഭിവൃദ്ധിപ്പെടും. സന്താനഭാഗ്യത്തിന്റെ സമയം. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. സഹോദരങ്ങളാൽ മാനസിക പ്രയാസം അനുഭവപ്പെടും. ആരോഗ്യകാര്യത്തിൽ പേടിക്കേണ്ട കാര്യമില്ല. എന്തും സഹിക്കാനുള്ള കഴിവ് ഉണ്ടാകും. മാതാവിന് അസുഖം വരാനിടയുണ്ട്. ആഡംബരമായ ജീവിതം നയിക്കും. വിനോദയാത്രയ്ക്കുള്ള സന്ദർഭം കാണുന്നു. സഹകരണസ്ഥാപനങ്ങളിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും.
മൂലം: സകലവിധ സൗഭാഗ്യലബ്ധിയുടെയും സമയം. ധനവരവ് അധികരിക്കും. സൽപ്രവൃത്തികളിൽ ഏർപ്പെടും. പഠനത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. എല്ലാവിധത്തിലുമുള്ള തൊഴിൽഅഭിവൃദ്ധിയുണ്ടാകും. കഥ, കവിത എഴുതുന്നവർക്ക് പുരസ്‌കാരങ്ങൾ ലഭിക്കും. സന്താനഭാഗ്യം പ്രതീക്ഷിക്കാം. വ്യാപാരികൾക്ക് പ്രതീക്ഷിച്ച നേട്ടം ലഭിക്കും. കരാറുകൾ, മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് അധികലാഭം ലഭിക്കും. പിതാവുമായി ചില വൈഷമ്യങ്ങൾ വരാനിടയുണ്ട്.
പൂരാടം: ധനാഭിവൃദ്ധിയും മാനസിക സന്തോഷവും പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടുത്തും. ജോലിക്കായി പരിശ്രമിക്കുന്നവർ ലക്ഷ്യം കണ്ടെത്തും. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയം കൈവരിക്കും. എം.ബി.എ തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും കാമ്പസ് സെലക്ഷനും ലഭിക്കും. ഇലക്ട്രിക്, ഇലക്ട്രോണിക്സ് കടകളിൽ വ്യാപാരം വർദ്ധിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അല്പം തടസം നേരിടാം. കേസുകളിൽ വിജയിക്കും.
ഉത്രാടം: കുടുംബ ഐശ്വര്യത്തിന്റെയും കാര്യസാധ്യതയുടെയും സമയം. തൊഴിൽമേഖലയിൽ ഉന്നതസ്ഥാനലബ്ധി പ്രതീക്ഷിക്കാം. പാർട്ടിപ്രവർത്തകർക്ക് ജനസ്വാധീനവും പ്രശംസയും ലഭിക്കും. പഠനത്തിൽ താത്പര്യംപ്രകടിപ്പിക്കും. വ്യാപാര, വ്യവസായ മേഖലകൾ പുഷ്ടിപ്പെടും. വാർദ്ധക്യം ചെന്നവരെ ബഹുമാനിക്കും. സിനിമ, നാടക കഥാസംവിധായകർക്ക് അനുകൂലസമയം. സർക്കാരിൽ പെൻഷൻ, മറ്റു ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. കുട്ടികളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം.
തിരുവോണം: ജീവിതത്തിൽ സർവവിധപുരോഗതിയും കൈവരിക്കും. വയറിംഗ്, പ്ലംബിംഗ് മുതലായ തൊഴിലുകൾ ചെയ്യുന്നവർക്ക് ധാരാളം ജോലി ലഭിക്കും. നേരായ ചിന്തകൾ മുന്നോട്ട് നടത്തും. മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. സർക്കാരിൽനിന്നും ലഭിക്കാനുള്ള കുടിശ്ശിക ലഭിക്കും. നൃത്തം, സംഗീതം തുടങ്ങിയ കലകളിൽ കൂടുതൽ സജീവമാകുകയും അംഗീകാരങ്ങൾ സ്വന്തമാക്കുകയും ചെയ്യും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. വസ്തുക്കൾ സ്വന്തമാക്കും. കൈകാലുകൾക്ക് വേദന, വ്രണം മുതലായവ വരാനിടയുണ്ട്.
അവിട്ടം: സാമ്പത്തികനില മെച്ചപ്പെടും. കാര്യസാധ്യതയുടെ സമയം. അതിഥികളെ സൽക്കരിക്കും. സ്വയംപുരോഗതിക്കായി പ്രയത്നിക്കും. കൂട്ടുവ്യാപാരം ചെയ്യും. പുണ്യകർമ്മങ്ങൾ ചെയ്യും. ദമ്പതികളിൽ അഭിപ്രായ ഭിന്നതയുണ്ടാകും. തൊഴിലുകളിൽ മികച്ച നേട്ടം കൈവരിക്കും. രക്തസമ്മർദ്ദം അനുഭവപ്പെടുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാത്തിരിക്കുന്നവർക്ക് പ്രണയസാഫല്യം. ജീവിതത്തിൽ സർവവിധ പുരോഗതിയും ദൃശ്യമാകും.
ചതയം: ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സമയം. പഠനംപൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവർക്ക് അല്പം അകലെയുള്ള കമ്പനികളിൽ ജോലി ലഭിക്കും. സിനിമാമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിക്കും. സ്വർണാഭരണങ്ങൾ സ്വന്തമാക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് ചില പ്രയാസങ്ങളെ നേരിടേണ്ടി വരും. സർക്കാരിൽ പെൻഷൻ, മറ്റു ആനുകൂല്യങ്ങൾ എന്നിവയ്ക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും. സഹോദരഐക്യം കുറയും. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടുത്തും. ഉദ്യോഗത്തിനായി പരിശ്രമിക്കും.
പൂരൂരുട്ടാതി: ന്യായധിപൻ, ആർ.ഡി.ഒ പോലുള്ള തസ്തികകളിൽ പരീക്ഷ എഴുതുവർക്ക് ലഭിക്കും. ചെയ്യുന്ന പ്രവർത്തികളിൽ വിജയിക്കും. ധൈര്യശാലിയായിരിക്കും. വ്യാപാര മേഖലകളിൽ ജ്ഞാനവും കഴിവും പ്രദർശിപ്പിക്കും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അല്പം തടസപ്പെട്ട് തീർച്ചപ്പെടും. സന്താനങ്ങളാൽ മാനസിക സന്തോഷം ഉണ്ടാകും. മന്ത്രിസഭാ അംഗങ്ങൾക്ക് പദവിയും ജനസ്വാധീനവും ഉണ്ടാകും. ദൈവഭക്തിയുണ്ടാകും. സന്താനലബ്ധിക്കുള്ള സമയം.
ഉത്രട്ടാതി: സാമ്പത്തികനില മെച്ചപ്പെടും. സ്വന്തമായി സ്ഥാപനങ്ങൾ നടത്തുന്നവർക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ള കുടിശ്ശിക ലഭിക്കും. പുണ്യക്ഷേത്ര ദർശനം, തീർത്ഥാടനം എന്നിവയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും. ശാസ്ത്രജ്ഞർക്ക് അനുകൂലസമയം. ഉന്നത ഉദ്യോഗസ്ഥർക്ക് അംബാസഡർ പോലുള്ള ഉയർന്ന തസ്തികയിലേക്ക് അവസരം ലഭിക്കും. എഴുത്തുകാർക്ക് പുരസ്‌കാരങ്ങൾ ലഭിക്കും. ദമ്പതികളിൽ സ്വരചേർച്ച അനുഭവപ്പെടും. ഏറെക്കാലമായി നിലനിൽക്കുന്ന കേസുകളിൽ വിജയിക്കും.
രേവതി: രാഷ്ട്രീയപ്രവർത്തകർക്ക് അനുയോജ്യമായ സമയം. ഒരു സംഘത്തിന്റെയോ സമുദായത്തിന്റെയോ അദ്ധ്യക്ഷത വഹിക്കാനുള്ള സന്ദർഭം കാണുന്നു. വസ്ത്രാലയങ്ങൾ, ഇരുമ്പ്, ഇലക്ട്രിക്, ഇലക്ട്രോണിക്സ് വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവർക്ക് സാമ്പത്തികമായി ഉയർച്ച. ജീവിതത്തിൽ വളരെയധികം പ്രശസ്തിയുണ്ടാകും. സഹോദരങ്ങൾക്കും പിതാവിനും പലവിധത്തിലുള്ള വൈഷമ്യതകൾ അനുഭവപ്പെടും. സന്താനങ്ങളാൽ ധനചെലവ് വർദ്ധിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.