എന്തൊക്കെ വിഭവങ്ങൾ ഉണ്ടെങ്കിലും ഇഞ്ചിക്കറിയില്ലാതെ സദ്യ അപൂർണമാണെന്നാണ് പഴമക്കാർ പറയാറുള്ളത്. പുരാണങ്ങളിൽ പോലും പരാമർശിക്കപ്പെട്ടിട്ടുള്ള ഇഞ്ചിക്ക് എങ്ങനെയാണ് സദ്യവട്ടത്തിൽ ഇത്രയും പ്രാധാന്യം ലഭിച്ചത്.
ഇലയിട്ട് വിളമ്പുന്ന സദ്യയിൽ ആദ്യ സ്ഥാനക്കാരനാണ് ഇഞ്ചി. അവസാനം കഴിക്കുന്നതും ഇഞ്ചി തന്നെയാണ്.ഇഞ്ചിയില്ലാതെ വിളമ്പിയ സദ്യ അപൂർണമാണെന്നും അതുകൊണ്ടു തന്നെ അങ്ങനെ വിളമ്പിയ സദ്യ ഉണ്ണാതെ എഴുന്നേൽക്കണമെന്നുമാണ് പ്രമാണമത്രേ.
ഇഞ്ചിയുടെ ഔഷധ സാധ്യത ആധുനിക വൈദ്യശാസ്ത്രം പോലും അംഗീകരിച്ചതാണ്. ഇരു കുടലുകളുടെയും ശുദ്ധിക്ക് അത്യുത്തമമാണ് ഇഞ്ചി. ഇഞ്ചിത്തൈര് അർശസിനെ അകറ്റുകയും ദഹനശക്തി വളരെയധികം വർദ്ധിപ്പിക്കുകയും ചെയ്യും.