ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ കള്ളമെന്ന് എഴുതി സമൂഹ മാദ്ധ്യമങ്ങളിൽ പ്രദർശിപ്പിച്ചതിന് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഹൈഡും മുൻ നടിയുമായ ദിവ്യ സ്‌പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഉത്തർപ്രദേശിലെ ഗോമതിനഗർ പൊലീസാണ് രമ്യക്കെതിരെ കേസെടുത്തത്.
#ChorPMChupHai pic.twitter.com/Bahu5gmHbn
മോദിയുടെ ഫോട്ടോഷോപ്പ് ചെയ്‌ത ഫോട്ടോയാണ് ദിവ്യ ട്വീറ്റ് ചെയ്‌തത്. മോദിയുടെ മെഴുകു പ്രതിമയുടെ ചിത്രത്തിൽ കള്ളനെന്ന് എഴുതി ചേർത്തിരുന്നു. 'കള്ളൻ പ്രധാനമന്ത്രി മിണ്ടരുത്' എന്ന ഹാഷ് ടാഗിനൊപ്പമാണ് ദിവ്യ ഫോട്ടോ ഷെയർ ചെയ്‌തത്.
ഐ.ടി ആക്‌ട് സെക്ഷൻ 67, ഐ.പി.സിയിലെ സെക്ഷൻ 124എ (രാജ്യദ്രോഹം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലക്‌നൗവിലെ അഭിഭാഷകനായ സയ്യിദ് റിസ്വാൻ അഹമ്മദാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.