liquor

കേരളത്തിൽ പുതിയതായി മൂന്നു ബ്രൂവറികൾ, ഒരു ഡിസ്റ്റിലറിയും തുറക്കാനുള്ള എക്‌സൈസ് വകുപ്പിന്റെ ശ്രമത്തെ പരിഹസിച്ച് അഡ്വ ജയശങ്കർ. പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ വേണ്ടിയാണ് സർക്കാരിന്റെ ഈ എളിയ ശ്രമം എന്ന് ഫേസ്ബുക്കിൽ അദ്ദേഹം കുറിക്കുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂട്ടിയ ബാറുകൾ തുറന്ന് കൊടുത്ത ഇടത് ഭരണം അബ്കാരികളുടെ കണ്ണീര് ഒപ്പിയപോലെ ഇപ്പോൾ മദ്യവ്യവസായികൾക്ക് സുസ്ഥിര വികസനം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പ്രവർത്തിയിൽ അഴിമതിയൊന്നുമില്ലെന്നും എല്ലാം സുതാര്യമാണെന്നും പ്രകടന പത്രികാനുസൃതമാണെന്നും അദ്ദേഹം കുറിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രളയക്കെടുതിയിൽ നിന്നു കേരളത്തെ കരകയറ്റാൻ എക്‌സൈസ് വകുപ്പിന്റെ എളിയ കാണിക്ക മൂന്നു ബ്രൂവറികൾ, ഒരു ഡിസ്റ്റിലറി.
യുഡിഎഫ് ഭരണകാലത്ത് പൂട്ടിയ ബാറുകൾ തുറന്നു കൊടുത്ത് അബ്കാരി സഖാക്കളുടെ കണ്ണീരൊപ്പിയ എൽഡിഎഫ് സർക്കാർ ഇനി മദ്യവ്യവസായികളെ പരിപോഷിപ്പിച്ച് സുസ്ഥിര വികസനം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ യാതൊരു അഴിമതിയുമില്ല. സർവ്വം സുതാര്യം, സത്യസന്ധം, പ്രകടന പത്രികാനുസൃതം.