ന്യൂഡൽഹി : ഇരുപത് നീണ്ട പരീക്ഷണങ്ങൾ,പരീക്ഷകളെല്ലാം പാസായി ഇന്ത്യയുടെ സ്വന്തം അസ്ത്ര വ്യോമസേനയുടെ സ്വന്തമായി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വികസിപ്പിച്ച ആകാശത്ത് നിന്നും വിക്ഷേപിക്കാവുന്ന അസ്ത്ര മിസൈൽ സുഖോയ് യുദ്ധവിമാനത്തിൽ നിന്നുമാണ് ഖരഗ്പുരിലെ കലൈകുണ്ഡ വ്യോമതാവളത്തിൽ നിന്നും കഴിഞ്ഞ ദിവസം വിക്ഷേപിച്ചത്.
രാജ്യത്തിന്റെ സ്വന്തം പ്രതിരോധ ഗവേഷണ സംഘടനയായ ഡി.ആർ.ഡി.ഒയാണ് അസ്ത്ര വികസിപ്പിച്ചത്. ശബ്ദാതി വേഗ മിസൈലായ അസ്ത്രയുടെ ഭാരം 154 കിലോഗ്രാമാണ്. ഏത് വിമാനത്തിൽ നിന്നും പ്രയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. ഭാവിയുടെ മിസൈൽ എന്ന വിശേഷണമാണ് അസ്ത്രയ്ക്ക് ഡി.ആർ.ഡി.ഒ നൽകിയിരിക്കുന്നത്. വ്യോമസേനയുടെ ഭാഗമായി മാറിയതിലൂടെ അസ്ത്ര ശത്രുക്കൾക്ക് ഇനി പേടിസ്വപ്നമായിരിക്കും.