ലെെംഗിക ആരോപണങ്ങളുമായി ചലച്ചിത്ര മേഖലയെ തന്നെ മുൾമുനയിൽ നിർത്തിയ താരമാണ് ശ്രീ റെഡ്ഢി. ഇപ്പോൾ തെന്നിന്ത്യൻ താരം കീർത്തി സുരേഷിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീ റെഡ്ഢി. സണ്ടക്കോഴി-2വിന്റെ പ്രചരണത്തിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിശാൽ മറുപടി നൽകുമ്പോൾ കീർത്തി ചിരിച്ചതാണ് ശ്രീ റെഢ്ഢിയെ പ്രകോപിതയാക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീ റെഢ്ഢി കീർത്തിക്കെതിരെ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തന്നെ കുറിച്ച് വിശാൽ പറയുന്നത് കേട്ടുള്ള കീർത്തി സുരേഷിന്റെ ചിരി വികൃതമായിരുന്നു. വിഷമിക്കേണ്ട മാഡം നിങ്ങൾ എന്നും നല്ല നിലയിൽ ആകണമെന്നില്ല. ഒരുദിവസം നിങ്ങൾക്ക് പോരാടുന്നവന്റെ വേദന മനസിലാകും. ഞാൻ ഒരിക്കലും നിങ്ങളുടെ ചിരി മറക്കില്ല…ഓർമയിൽ ഇരിക്കട്ടെ ..ഇപ്പോൾ നിങ്ങൾ മേഘങ്ങൾക്കിടയിൽ പറക്കുകയാണ്.