narendra-modi

ന്യൂഡൽഹി : രാജ്യത്തെ സാധാരണക്കാരന്റെ പ്രധാനമന്ത്രിയാണെന്ന് വിശേഷിപ്പിക്കുന്ന നരേന്ദ്ര മോദിക്ക് ഫോൺ വിളിക്കുമ്പോൾ സാധാരണക്കാരൻ നേരിടുന്ന കോൾ മുറിയൽ പ്രശ്നം ശരിക്കും മനസിലായി. ഡൽഹിയിലെ വിമാനത്താവളത്തിൽ നിന്നും താമസസ്ഥലത്തേയ്ക്കുള്ള യാത്രയിൽ നിരവധി തവണയാണ് മോദിയുടെ ടെലഫോൺ സംഭാഷണം മുറിഞ്ഞത്. കോൾ മുറിയൽ പ്രശ്നം സേവനദാതാക്കൾ പരിഹരിക്കണമെന്ന് പല തവണ ട്രായ് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇത് ഫലവത്തായിരുന്നില്ല. എന്നാൽ പ്രധാനമന്ത്രിക്ക് നേരിട്ട് ഇങ്ങനെയൊരു അവസ്ഥയുണ്ടായപ്പോഴാണ് ടെലികോം വകുപ്പ് ഉണർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ സേവനദാതാക്കൾക്ക് വീണ്ടും നിർദ്ദേശം നൽകിയിരിക്കുകയാണ്. പ്രധാനമന്ത്രി നേരിട്ട് ഇക്കാര്യത്തിൽ ടെലികോം വകുപ്പിന് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.