-bihsop-franco-mulackal

 

കൊച്ചി: കന്യാസ്ത്രീ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ബിഷപ്പിന് ജാമ്യം നൽകരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാരും അറിയിച്ചു.

പരാതിക്കാരിയ്‌ക്ക് സഭയിൽ ഉയർന്ന പദവി ഉണ്ടായിരുന്നുവെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഈ പദവിയിൽ നിന്ന് നീക്കിയതിന്റെ വൈരാഗ്യമാണ് പരാതിക്കാരിക്കെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതിനിടെ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ മറ്റ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനും കേസുണ്ട്.