യുണെെറ്റഡ് നേഷൻസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എെക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി അവാർഡ്. സൗരോർജ സഖ്യത്തിന് നേതൃത്വം നൽകിയതിനും 2022ഓടെ ഇന്ത്യയിൽ ഡിസ്‌പോസിബിൾ പ്ലാസ്‌റ്റിക്കിന്റെ ഉപയോഗം പൂർണമായും കുറയ്‌ക്കുമെന്ന ഉറപ്പിന്റെയും അടിസ്ഥാനത്തിലാണ് അവാർഡ് നൽകിയത്.
പാരിസ്ഥിതിക രംഗത്ത് സമഗ്ര മാറ്റത്തിന് ശ്രമിക്കുന്ന ആറ് പേർക്കാണ് ചാംപ്യൻസ് ഓഫ് ദ എർത്ത് പുരസ്‌കാരം സമ്മാനിക്കുന്നത്. രാജ്യാന്തര സൗരോർജ സഖ്യത്തിലെ പ്രവർത്തനങ്ങൾക്ക് മോദിക്ക് ഒപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിനും ഈ അവാർഡ് ലഭിച്ചിട്ടുണ്ട്.
സമകാലിക കാലഘട്ടത്തിലെ ഏറ്റവും സുപ്രധാനമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നിർണായക ഇടപെടൽ നടത്തുന്നവർക്കാണ് ഈ അവാർഡ് നൽകുന്നതെന്ന് യു.എൻ വ്യക്തമാക്കി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും യു.എൻ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഊർജ ഉപഭോഗത്തിലെ നിർണായക പ്രവർത്തനങ്ങൾക്കാണ് അവാർഡ്.