-prithiviraj

 

യുവതാരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരം തന്നെ രംഗത്തെത്തി. തന്റെ ജീവിതത്തിലെ ഏറ്റവും തീവ്രവും നി‌ർണായകവുമായ പഠനകാലമാണ് ഇപ്പോൾ നടക്കുന്നതെന്ന് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

'' ലൂസിഫറിന്റെ അടുത്ത ഷെഡ്യൂളിന് ഒരാഴ്ച കൂടി സമയമുണ്ട്. ഇതിഹാസ തുല്ല്യരായ താരങ്ങളെ ഒരു ഫ്രെയിമിൽ നിർത്തി സംവിധാനം ചെയ്യുക എന്നത് ഒരു ഭാഗ്യമായി കാണുന്നു. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നിർണായകവും തീവ്രവുമായ ഒരു പഠന കാലമാണിത്. ‘നയൻ’ എന്ന ചിത്രത്തിന്റെ പോസ്‌റ്റ്‌ പ്രൊഡക്ഷർ പുരോഗമിക്കുന്നു, ട്രെയിലർ ഉടന്‍ പുറത്തിറങ്ങും""- പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു.

മുരളി ഗോപിയുടെ തിരക്കഥയിൽ പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. മഞ്ജു വാര്യരാണ് നായിക. വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.