ബോളിവുഡ് നടിമാരുടെ മാഗസീൻ കവർ ചിത്രങ്ങൾ ഫോട്ടോഷോപ്പാണെന്ന് നേരത്തെ തന്നെ വിവാദമുയർന്നിരുന്നു. ഇതിന് ഒടുവിലത്തെ ഉദാഹരണമായിരിക്കുകയാണ് ഫിലീം ഫെയർ മാഗസിന്റെ കവർ ചിത്രമായി എത്തിയ പരിനീതി ചോപ്ര. കവർ ഫോട്ടോയിൽ കറുത്ത സിം സ്യൂട്ടിൽ വളരെ സെക്‌സിയായണ് താരം പ്രത്യക്ഷപ്പെട്ടത്.
എന്നാൽ പരിനീതിയുടെ പുതിയ ചിത്രം ഫോട്ടോഷോപ്പാണെന്ന് ആരോപണവുമായി സോഷ്യൽ മീഡിയ ഇതിനകം രംഗത്തെത്തി കഴിഞ്ഞു. പരിനീതിയുടെ പുതിയ അവതാരം എന്ന അടിക്കുറിപ്പോടെയാണ് പ്രചരണം. ഫോട്ടോഷോപ്പിന്റെ മാരക വേർഷനാണ് കവർ ഫോട്ടോയെന്നും കമന്റുകളിൽ പറയുന്നു.
ചിത്രത്തിൽ എഡിറ്റിംഗ് നടന്നെന്ന് വ്യക്തമാണെന്നും പരിനീതിയുടെ കാലുകളും മുഖവും ഒരേ നിറവും ഉടലിന് വേറെ നിറവുമാണെന്നും സോഷ്യൽ മീഡിയ ആരോപിക്കുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ നേരത്തെയും പരിനീതി വിമർശനങ്ങൾ നേരിട്ടിരുന്നു. നമസ്തെ ഇംഗ്ലണ്ട് എന്ന ചിത്രത്തിന്റെ പ്രമോഷൻ ജോലിക്കിടെ ഇറുകി പിടിച്ച വസ്ത്രം ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിന് പരിനീതിക്ക് നേരേ സൈബർ ആക്രമണം നടന്നിരുന്നു.