sree-shankar

 

ഭുവനേശ്വർ: ദേശീയ സീനിയർ ഓപ്പൺ അത്‌ലറ്റിക്‌സിലെ ലോംഗ്ജമ്പിൽ മലയാളിയായ എം ശ്രീശങ്കറിന് ദേശീയ റെക്കോർഡ്. മീറ്റിൽ 8.20 ദൂരം പിന്നിട്ടാണ് ശ്രീശങ്കർ സ്വർണം നേടിയത്. നിലവിലെ അങ്കിത് ശർമ്മയുടെ റെക്കോർഡ് തകർത്ത ശ്രീശങ്കർ തന്റെ കരിയറിൽ ആദ്യമായാണ് എട്ട് മീറ്റർ പിന്നിടുന്നത്. മീറ്റിൽ കേരളം ഉറപ്പിക്കുന്ന ആദ്യ സ്വർണം കൂടിയാണിത്.