trupti-desayi

 

ന്യൂഡൽഹി : ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് തൃപ്തി ദേശായി. വിധി സ്ത്രീകളുടെ വിജയമാണെന്ന് പ്രതികരിച്ച അവർ പഴക്കം ചെന്ന ആചാരങ്ങളുമായി ബന്ധപ്പെട്ടുള്ള ജനത്തിന്റെ ചിന്താരീതികൾ മാറ്റണമെന്നും ആവശ്യപ്പെട്ടു.
ഭൂമാതാ ബ്രിഗേഡ് എന്ന സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ നേതാവായ തൃപ്തിയുടെ ശ്രമഫലമായിട്ടാണ് ഹാജി അലി ദർഗ്ഗയിൽ സ്ത്രീകൾക്ക് പ്രവേശിക്കാനായത്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ദേശീയതലത്തിലേക്ക് കൊണ്ട് വന്നതിലും തൃപ്തി ദേശായി വലിയ പങ്കാണ് വഹിച്ചത്. ശബരിമല പ്രവേശനത്തിനായി കേരളത്തിലേക്ക് വരുമെന്ന് ഒരു വേള പ്രഖ്യാപിച്ചിരുന്നെങ്കിലും സോഷ്യൽ മീഡിയയിലടക്കം ശക്തമായ വിമർശനവും ഭീഷണിയും നേരിട്ടതിനെ തുടർന്ന് അവർ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതേ സമയം വിധി അനുകൂലമായാൽ ഉടൻ ശബരിമലയിലേക്ക് ദർശനത്തിനായി എത്തുമെന്ന് അവർ ഒരു ദേശീയ മാദ്ധ്യമത്തിനോട് ഇന്ന് പ്രതികരിച്ചിരുന്നു.