saudi-arabia-police

 

റിയാദ് : സൗദിയിൽ സുരക്ഷാപരിശോധനയ്ക്കിടെ മൂന്ന് പേരെ പൊലീസ് വധിച്ചു. ഇന്നലെ ഫത്തീലിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷാ പരിശോധനയ്ക്കിടെ വെടിയുതിർത്തത്. തീവ്രവാദ ബന്ധമാരോപിച്ച് ഇവരെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ തടയാൻ ശ്രമിച്ചതോടെയാണ് കടുത്ത നടപടിയിലേക്ക് ഉദ്യോഗസ്ഥർ കടന്നത്. മരണപ്പെട്ട മൂന്ന് പേരും സൗദി പൗരൻമാരാണ്, ഇവർ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണെന്ന് അധികൃതർ അറിയിച്ചു. ഏറ്റുമുട്ടലിൽ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.