sabarimala

 

 

 

 

 

 

 

 

 

 

 

 

 

 

 

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സൂപ്രീം കോടതിയിയുടെ ചരിത്രവിധിയിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിധി സ്വാഗതം ചെയ്യുന്നുവെന്നും സുരക്ഷിതമായി സ്ത്രീകൾക്ക് മല ചവിട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീപ്രവേശനം എങ്ങനെ നടപ്പിലാക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രവിധിക്ക് പിന്നാലെ എന്തായാലു ചില പ്രശ്‌നങ്ങൾ സ്വാഭാവികമായും ഉണ്ടാകുമെന്നും എന്നാൽ സമവായത്തിലൂടെ ഈ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ എ. പത്മകുമാർ വ്യക്തമാക്കി. കോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിയുമായി ആലോചിക്കുമെന്നും കോടതി വിധിയുടെ പകർപ്പ് കിട്ടിയതിന് ശേഷം കൂടുതൽ കാര്യം വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.