-kalabhavan-mani

 മണി കറുത്തവനാണെന്നും ദളിതനാണെന്നും പറഞ്ഞ് നിരവധി പ്രമുഖ നടൻമാരൊക്കെ കലാഭവൻ മണിയുടെ ചിത്രത്തിൽ നിന്ന്  പിൻമാറിയിട്ടുണ്ടെന്ന് സംവിധായകൻ വിനയൻ. എന്നാൽ മണി പ്രശസ്‌തനായപ്പോൾ ഇവരെല്ലാം മണിയെ ചേർത്ത് പിടിച്ചവരാണെന്നും ഇതൊക്കെ അറിഞ്ഞ് തന്നെയാണ് മണി അവരെയൊക്കെ സഹായിച്ചതെന്നും വിനയൻ കൂട്ടിച്ചേർത്തു. ഒരു ഓൺലെെൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

''വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ ജനാർദ്ദനൻ ചെയ്‌ത ചായക്കടക്കാരന്റെ വേഷം ചെയ്യേണ്ടിയിരുന്നത് ഒരു പ്രമുഖ നടനായിരുന്നു. ഇതിനായി അയാൾ 25000 രൂപ അഡ്വാൻസും വാങ്ങി. എന്നാൽ മണിയാണ് നായകനെന്ന് പറഞ്ഞപ്പോൾ ഇയാൾ അഡ്വാൻസ് തിരിച്ച് നൽകുകയായിരുന്നു. എന്നാൽ മണി പിന്നീട് പ്രശസ്‌തനായപ്പോൾ ഇയാൾ മണിയുടെ തോളിൽ കെെയ്യിട്ട് നടക്കുന്നതും മണി അയാളെ സഹായിക്കുന്നതും കണ്ടിട്ടുണ്ട്. ഇതിനെ കുറിച്ച് മണിയോട് ചോദിച്ചപ്പോൾ നമ്മളെ കൊണ്ട് ആവുന്നത് ചെയ്യുന്നു സാറേ എന്നായിരുന്നു മറുപടി""- വിനയൻ പറഞ്ഞു.