ശിവഗിരി: ഗുരുദേവ മഹാസമാധിയുടെ നവതി ആചരണത്തിന്റെ ഭാഗമായി ശിവഗിരിയിൽ നടക്കുന്ന വിശ്വശാന്തി ഹവനത്തിലും ജപയജ്ഞത്തിലും പങ്കെടുക്കാൻ വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ ശാഖാ ഭാരവാഹികളും അംഗങ്ങളും അടങ്ങുന്ന ഭക്തജനങ്ങളുടെ വൻ പ്രവാഹം. മലബാർ മേഖലയിൽ നിന്നുള്ള യൂണിയനുകളുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഭക്തജനങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്. പയ്യോളി, ബാലുശേരി, പേരാമ്പ്ര, മാവൂർ യൂണിയനുകളിൽ നിന്നുള്ള ശാഖാപ്രവർത്തകരും ഭക്തജനങ്ങളുമാണ് ഇന്നലെ എത്തിയത്. ഇന്ന് കോഴിക്കോട്, ബേപ്പൂർ യൂണിയനുകളിൽ നിന്നുള്ള സംഘങ്ങൾ എത്തിച്ചേരും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, നവതി ആചരണ കമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ആചാര്യസ്മൃതി സമ്മേളന കമ്മിറ്റി ചെയർമാൻ സ്വാമി സച്ചിദാനന്ദ, സ്വാമി വിശാലാനന്ദ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ശിവഗിരി യൂണിയൻ സെക്രട്ടറി അജി .എസ്.ആർ.എം, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്ത്, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രാജേഷ് നെടുമങ്ങാട്, യോഗം അസി. സെക്രട്ടറി സന്ദീപ് പച്ചയിൽ, ഫിനാൻസ് കമ്മിറ്റി കൺവീനർ സുന്ദരൻ, കാവേരി രാമചന്ദ്രൻ, നാരായണ പ്രസാദ്, പി.എൻ. രവീന്ദ്രൻ, എ. സോമരാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശിവഗിരിയിലെ ക്രമീകരണങ്ങൾ നടന്നുവരുന്നത്.