rahul-easwer

 

തിരുവനന്തപുരം : ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ റിവ്യൂ പെറ്റീഷൻ ഉടൻ ഫയൽ ചെയ്യുമെന്ന് രാഹുൽ ഈശ്വർ. ശബരിമലക്ക് വേണ്ടി പോരാടാൻ ഉറച്ച് നിൽക്കുമെന്ന് ഫേസ്ബുക്ക് ലൈവിൽ അദ്ദേഹം പറഞ്ഞു. ആദ്യ നടപടി എന്ന രീതിയിൽ അടുത്ത മാസം 14,15 തീയതികളിൽ ശബരിമലയിൽ പ്രാർത്ഥന യജ്ഞം സംഘടിപ്പിക്കുമെന്നും അത് പോലെ അയ്യപ്പ ഭക്ത സംഘടനകൾ, ഹിന്ദു സാമുദായിക സംഘടനകൾ എന്നിവയുമായി സഹകരിച്ച് നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശ്വാസികൾ ശബരിമലയിൽ അതിക്രമിച്ചു കടക്കുന്നവരെ പ്രതിരോധിക്കുമെന്നാണ് പല ഭക്ത ജന സംഘടനകളും പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.